ചേറൂർ : 78മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ 9ന് വർണ്ണാഭമായ അസംബ്ലിയെ മുൻനിർത്തി സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട് ദേശീയ പതാക ഉയർത്തി.
പരിപാടിക്ക് വിശിഷ്ടാതിഥിയായി മുൻ ഡിവൈഎസ്പിയും തൃശ്ശൂർ പോലീസ് അക്കാദമിയിൽ ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത ചാക്കീരി അബൂബക്കർ ന്റെ സാന്നിധ്യം 78 മത് സ്വാതന്ത്രദിനാഘോഷ വേളയിൽ സ്തുത്യർഹമായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, വാർഡ് മെമ്പർ റൈഹാനത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ് സൈതലവി, എക്സിക്യൂട്ടീവ് അംഗം മൊയ്തീൻ, സീനിയർ അസിസ്റ്റന്റ് സക്കീന എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഔപചാരികമായ ചടങ്ങിന് സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ റിനീഷ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ദേശഭക്തിഗാനങ്ങളാൽ പരിസരം സംഗീത സാന്ദ്രമായി. പ്രസംഗം, നൃത്തശ്ശില്പം, ദൃശ്യാവിഷ്കാരം, ഫാൻസി ഡ്രസ്സ് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി, ശേഷം ഷറഫുദ്ദീൻ മാസ്റ്റർ ഒരുക്കിയ മാജിക് ഷോ കാണികളെ മാന്ത്രിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കൊണ്ടുപോയി. തുടർന്ന് മധുര വിതരണം, മൂവർണ്ണ പട്ടം പറത്തൽ എന്നിവയ്ക്ക് ശേഷം ദേശീയ ഗാനം ആലപിച്ചുകൊണ്ട് പരിപാടിക്ക് സമാപനമായി.
Leave a Reply