രവി മേലൂർ
തൃശ്ശൂർ ,കെ എസ് ആർ ടി ഇ എ ഹാൾ (വീനസ് നഗർ) എം കെ വാസുവിന്റെ അധ്യക്ഷതയിൽ, യൂണിയൻ (സംസ്ഥാന ജനറൽ സെക്രട്ടറി) സഖാവ് : സി , ടി. അനിൽകുമാർ, ഉദ്ഘാടനം ചെയ്തു ,സംഘടന റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും യൂണിയൻ (ജില്ലാ സെക്രട്ടറി) സഖാവ് : ജി , രാധാകൃഷ്ണൻ അവതരിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ലേണിംഗ് ടെസ്റ്റ് കഴിഞ്ഞ ഫയലുകൾ ഡ്രൈവിംഗ് ടെസ്റ്റിന് ഡേറ്റ് കിട്ടാതെ മുടങ്ങിക്കിടക്കുകയാണ്, ലേണേഴ്സ് ലൈസൻസിന്റെ കാലാവധി കഴിയാറായതുമാണ് , പ്രൊവിഷൻസി,ടെസ്റ്റ് ഡേറ്റ് എടുക്കുന്നത് ഒഴിവാക്കുകയും (ഒരു വർഷത്തെ ലൈസൻസ് കാലാവധി കഴിഞ്ഞാൽ, പിന്നെ അഡീഷണൽ ടെസ്റ്റ് നടത്തുമ്പോൾ, ഡ്രൈവിംഗ് ടെസ്റ്റിൻ്റെ കൂടെ ഉൾപ്പെടുത്തുന്ന രീതി ഒഴിവാക്കുക) സ്പെഷ്യൽ സ്കോഡുകാരെ വെച്ച് അഡീഷണൽ ടെസ്റ്റ് നടത്തി പൂർത്തീകരിച്ച് തരാമെന്ന്, മന്ത്രി സിഐടിയു യൂണിയന് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിൽ കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഒല്ലൂർ സെൻററിൽ സബ് ആർടിഒ ഓഫീസ് എന്ന സ്വപ്നം യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന ബഹു ഗതാഗത വകുപ്പ് മന്ത്രിയോട് ഫാക്സ് സന്ദേശത്തിലൂടെ യും നിവേദനത്തിലൂടെയും ആവശ്യപ്പെടാനും കൺവെൻഷൻ തീരുമാനമെടുത്തു. സഖാക്കളായ :പി, ബി. സുമി. കെ.കെ രവി. അനന്തപത്മനാഭൻ. വിഷ്ണു ദാസ് എന്നിവർ അഭിവാദ്യം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി. സഖാക്കൾ : എം. കെ ,വാസു (പ്രസിഡൻറ്) വൈസ് പ്രസിഡൻറ് മാരായി : കെ എച്ച് ഹരിഷ്. കെ കെ രവി. സി. എസ്സ് അനിൽ,. സതീഷ്, ഇ ആർ. എന്നിവരും (ജില്ല സെക്രട്ടറിയായി) ജി.രാധാകൃഷ്ണൻ ജോയിൻ സെക്രട്ടറിമാരായി : സുമി പി ബി. അജിത്ത് KA. KDവിഷ്ണുദാസ്.PHസിനോജ്. എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. എൻ. എസ്സ് , രാജീവ്, അഖിൽ ഇല്ലിക്കൽ, സി. എസ്സ് അനിൽ, ലിജു, കെ.ആർ, എന്നിവരെ,എക്സിക്യൂട്ടീവ് അംഗങ്ങളായും, ഉള്ള 23 അംഗങ്ങളെ തെരഞ്ഞെടുത്തു സ്വാഗതം ജീ.രാധാകൃഷ്ണൻ,ഗോകുൽ നന്ദി പ്രകാശിപ്പിച്ചു!
Leave a Reply