കാലിക്കറ്റിലെ റേഡിയോ സി യു ഇന്റർവെൽ പദ്ധതിക്ക് തുടക്കമാ യി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :സ്കൂൾ വിദ്യാർഥി കൾക്ക് റേഡിയോ പരിപാടികൾ തയ്യാറാക്കാനും അവതരിപ്പിക്കാ നും അവസരമേകുന്ന കാലിക്കറ്റ് സർവകലാശാലാ റേഡിയോ സി യുവിൻ്റെ ഇൻ്റർവെൽ പദ്ധതിക്ക് തുടക്കമായി. കാമ്പസ് ജി.എൽ.പി. സ്കൂളിൽറേഡിയോ സി.യുവിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻ സലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാ ടനം ചെയ്തു. കാമ്പസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടികൾ പ്രക്ഷേപണം ചെയ്തായിരുന്നു തുടക്കം. റേഡി യോ ഡയറക്ടർ ഡോ.ശ്രീകല മു ല്ലശ്ശേരി അധ്യക്ഷത വഹിച്ചു.വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകു ട്ടി റേഡിയോ സി യുവിലൂടെ ആശം സാസന്ദേശം നൽകി.രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡി ക്കേറ്റംഗങ്ങളായ ഡോ. ടി വസുമ തി, ഡോ. കെ. മുഹമ്മദ് ഹനീഫ, ക മ്പ്യൂട്ടർ സെൻ്റർ ഡയറക്ടർ ഡോ. വി.എൽ. ലജിഷ്, പ്രധാനാധ്യാപക ൻ ഗംഗാധരൻ, പി.ടി.എ. പ്രസിഡ ൻ്റ് സുന്ദരൻ, എസ്.എം.സി. ചെയ ർമാൻ ശ്രീഘു, സർവകലാശാലാ പoന വകുപ്പ് യൂണിയൻ വൈസ് ചെയർപേഴ്സൺ അഫ്രീന തുട ങ്ങിയവർ സംസാരിച്ചു. വിദ്യാർഥി കളും അധ്യാപകരും രക്ഷിതാക്ക ളും ഉൾപ്പെടുന്ന കൂട്ടായ്‌മ രൂപപ്പെ ടുത്തുകയും വിദ്യാർഥികൾക്ക് ആ ത്മവിശ്വാസത്തോടെ സംസാരി ക്കാനും വേദികളെ ഭയമില്ലാതെ നേരിടാൻ സജ്ജമാക്കുകയുമാണ് ഇൻ്റർവെല്ലിൻ്റെ ലക്ഷ്യം. എൽ.പി. മുതൽ ഹയർ സെക്കന്ററി വരെ ‘യുള്ള വിദ്യാർഥികൾക്ക് റേഡി യോ സി.യുവിൽ പരിപാടികൾ അ വതരിപ്പിക്കാം. താത്പര്യമുള്ളവർ സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്മാ സ്റ്റർ മുഖേന radio@uoc.ac.in എന്ന ഇ-മെയിലിൽ അപേക്ഷ അയക്ക ണം.

Leave a Reply

Your email address will not be published.