വൈലത്തൂർ മാർക്കറ്റിന് പിറകുവശം സ്ഥിതിചെയ്യുന്ന ദിനംപ്രതി നിരവധി കാൽനടയാത്രക്കാരും വാഹന യാത്രക്കാരും സ്കൂൾ, മദ്രസ വിദ്യാർത്ഥികളും ഉപയോഗിക്കുന്ന റോഡ് മാസങ്ങളായി കാടുമൂടിക്കിടന്ന നിലയിലായിരുന്നു, ഈ സാഹചര്യത്തിലായിരുന്നു വൈലത്തൂർ ടൗണിലെ വ്യാപാരികൾ റോഡിൻറെ ഇരുവശവും ഉള്ള കാട് വെട്ടി ശുചീകരണം നടത്തിയത്, ആഗസ്റ്റ് 9 വ്യാപാരി ദിനത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ അഷ്റഫ് പന്നികണ്ടത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീം വൈലത്തൂർ, വൈസ് പ്രസിഡണ്ട് ഹംസ മെട്രോ, സെക്രട്ടറി സലീം ചോയിസ്, യൂത്ത് വിങ്ങ് വൈലത്തൂർ യൂണിറ്റ് പ്രസിഡണ്ട് മുത്തു ഇർഷാദ് പി എം, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബ് പുഴക്കൽ, റാഹത്ത് ബാബു കെ .പി, താജുദ്ദീൻ ഇമേജ് തുടങ്ങിയവർ പങ്കെടുത്തു
Leave a Reply