ആട്ടീരി.
ആട്ടീരി തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് പരിസരങ്ങളിൽ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ SYS സാന്ത്വനം പ്രവർത്തകർ ശേഖരിച്ചു. കുളിക്കാനും അലക്കാനുമായി നിരവധി പേർ ആശ്രയിക്കുന്ന തോടിന്റെ പ്രധാന കടവായ ചിറക്കൽ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങൾ യുവത്വത്തിന്റെ ഇടപെടലിലൂടെ ശുചീകരിച്ചു ഉപയോഗപ്രതമാക്കാൻ സാധിച്ചു. സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ഹരിത കർമ സേന ശേഖരിക്കുമെന്ന് ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി, പതിനെട്ടാം വാർഡ് മെമ്പർ എംസി കുഞ്ഞിപ്പ എന്നിവർ അറിയിച്ചു.. തോടിന്റെ ഇരു വശങ്ങളിലും തോട്ടിലേക്ക് ഇറങ്ങി നിൽക്കുന്ന മരങ്ങളും മറ്റും വെട്ടിയൊതുക്കി സൗകര്യപ്പെടുത്തിയാൽ മാലിന്യങ്ങൾ തങ്ങി നിൽക്കുന്നത് ഒഴിവാക്കാമെന്നും ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളെ നിശ്ചയിച്ചു പരിഹരിക്കണമെന്നും സാന്ത്വനം ഭാരവാഹികൾ ആവിശ്യപ്പെട്ടു.. അത് പോലെ തന്നെ കുളവണ്ടൂർ കുളത്തിൽ നിന്നും ആട്ടീരി ചോല വഴി തോട്ടിൽ ചേരുന്ന ആണിച്ചാൽ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. ഇത് തൂർന്നു പോയാൽ കർഷകർക്കടക്കം വലിയ പ്രയാസങ്ങൾ നേരിടുമെന്നതിനാൽ ഇതും ശുചീകരിക്കുന്നതിന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് സാന്ത്വനം ഭാരവാഹികൾ ആവിശ്യപ്പെട്ടു. അലി പൂളക്കൽ,സമീർ ടി,റഹീം കെ, മുബഷിർ അശ്റഫി,റഫീഖ് എൻ, കബീർ ബാവുട്ടി, ശരീഫ് കെപി, നിയാസ് കെപി, അൻവർ എംസി, ജിംഷാദ് കെപി, എന്നിവർ പങ്കെടുത്തു. വൈറ്റ് ഗാർഡ് അംഗം മുസ്തഫ കടവത്തും സംബന്ധിച്ചു.
Leave a Reply