തിരുന്നാവായ:ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മൂന്ന് വയസുകാരൻ മുഹമ്മദ് മാസിന് നാടിൻ്റെ ആദരം. മൂന്ന് വയസ്സിൽ വിവിധ വസ്തുക്കളുടെ പേരുകൾ പറഞ്ഞ് റെക്കോർഡ് തീർക്കുകയാണ് വൈരങ്കോട് കുന്നത്ത് മിർഷാദ് അലി – ചോലക്കൽ കദീജ ഷെറിൻ ദമ്പതികളുടെ മകൻ കെ. മുഹമ്മദ് മാസിൻ. പ്രമുഖ വ്യക്തികളെയും വിവിധ വസ്തുക്കളുടെയും പേരുകൾ തെറ്റാതെ തിരിച്ചറിഞ്ഞാണ് കുട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. വിവിധ വാഹനങ്ങൾ ,കളറുകൾ, കണക്കുകൾ,പ്രാർത്ഥനകൾ,പ്രമുഖരുടെ ഫോട്ടോകൾ ,ചിത്രങ്ങൾ എന്നിവ കാണുമ്പോൾ തന്നെ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയും. ഒന്നര വയസ് മുതൽ തന്നെ കേൾക്കുന്നതെന്തും ഓർമയിൽ സൂക്ഷിച്ച് പറയാൻ ശ്രമിക്കുന്ന മുഹമ്മദ് മാസിന് മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാ ഹനവും കൂടി ആയതോടെയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് പട്ടികയിൽ കയറാനായത്.
വൈരങ്കോട് പ്രദേശത്തെ നാട്ടുകാരുടെ ആഭിമുഖ്യത്തിലാണ് മുഹമ്മദ് മാസിനെ ആദരിച്ചത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. ബക്കർ അമരിയിൽ, എ.രതീഷ് എന്ന ഉണ്ണി, അബ്ദു പരപ്പിൽ, ഉസ്മാൻ അമരിയിൽ, തൊട്ടി വളപ്പിൽ ജലിൽ, പി.ഷുക്കൂർ, കെ. യഹ് യ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മൂന്ന് വയസുകാരൻ വൈരങ്കോട് കുന്നത്ത് മുഹമ്മദ് മാസിന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷിദ ടീച്ചർ ഉപഹാരം നൽകുന്നു.
Leave a Reply