ആറാംതുരുത്ത് പാടശേഖരം കതിരണിയുന്നു

രവിമേലൂർ

കൊരട്ടി. -വർഷങ്ങളായി തരിശായി കിടന്നിരുന്ന കൊരട്ടി പഞ്ചായത്തിലെ ആറാംതുരുത്ത് പാടശേഖരത്തിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷിയിറക്കി. തരിശ് രഹിത കൊരട്ടി എന്ന പദതിയുടെ ഭാഗമായി ആണ് ആറാം തുരുത്തിലെ 7 ഏക്കർ വരുന്ന പാടശേഖരത്തിൽ കൃഷിയിറക്കിയത്. ഏറെ വർഷങ്ങൾക് ശേഷം നടക്കുന്ന നെൽകൃഷിക്ക് നേത്വത്ത്വം നൽകുന്നത് മികച്ച കർഷകനും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും ആയ വേണു കണ്ഢരു മടത്തിലിൻ്റെ നേതൃത്വത്തിലുളള കർഷകൂട്ടായ്മയാണ്.
പാടശേഖരത്തിലെ ഞാറു നടൽ ഉദ്ഘാടനം കൊരട്ടി പഞ്ചായത് പ്രസിഡൻ്റ് പി. സി. ബിജു നിർവഹിച്ചു. കൊരട്ടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ആർ. സുമേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഢാരുമടത്തിൽ മുഖ്യാഥിതിയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന ഡേവിസ്
ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ, കൊരട്ടി സഹകരണബാങ്ക് പ്രസിഡൻ്റ് അഡ്വ കെ.എ. ജോജി, ഷൈനി ഷാജി, ജെയ്നി ജോഷി, വർഗ്ഗീസ് പയ്യപ്പിള്ളി, ജിസ്സി പോൾ റവ.സിസ്റ്റർ റോസിലി,
ലിസി എന്നിവർ പ്രസംഗിച്ചു.കൊരട്ടി കൃഷി ഓഫീസർ സ്വാതി ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. കൊരട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സൗജന്യ നെൽവിത്ത്, സബ്സിഡി എന്നിവ പദ്ധതിക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.