തിരുന്നാവായ : എടക്കുളം സാന്ത്വനം പാലിയേറ്റിവ് കെയർ കെട്ടിടത്തിൽ ഒരുങ്ങുന്ന ബൃഹത്തായ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി. വൈരങ്കോട് മേഖല പുസ്തക ശേഖരണ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷിദ ടീച്ചർ പുസ്തകങ്ങൾ സമ്മാനിച്ചു നിർവഹിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് പുസ്തകൾ ശേഖരിക്കുന്നത്. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ പുസ്തക വണ്ടി വന്ന് പുസ്തകങ്ങൾ ശേഖരിക്കും. കേന്ദ്രത്തിൽ എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ , ജീവനക്കാർ എന്നിവർക്ക് ലൈബ്രറി ഉപയോഗപ്പെടുത്താം, ഉന്നത പഠനത്തിനാവശ്യമായ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ ലൈബ്രറിയാണ് ഒരുക്കുന്നത്. ചടങ്ങിൽ എം.പി. നസീർ അഹമ്മദ് പുസ്തകങ്ങൾ സ്വീകരിച്ചു. സി.വി.ഹംസ ,കെ. വി. ഹസ്സൻ, ജലീൽ ഉണ്ണിയാലുക്കൽ,
കെ. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.
ഫോട്ടോ: എടക്കുളം സാന്ത്വനം പാലിയേറ്റീവ് കെയർ കേന്ദ്രത്തിലെ ഗ്രന്ഥാലയത്തിേലേക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ പുസ്തകങ്ങൾ സമ്മാനിക്കുന്നു
Leave a Reply