റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്
തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരാണ് ഇതിന് മുൻകൈ എടുക്കുന്നത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാനാണ് നിർദേശം. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പുനരധിവാസത്തിന് വേണ്ടി 1,000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 5 ദിവസത്തെ ശമ്പളം നല്കാന് സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
Leave a Reply