വയനാടിനായിമുരിയാടിൻ്റെമൂന്ന് ലക്ഷം


ഇരിങ്ങാലക്കുട :വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.
പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് 3 ലക്ഷം രൂപ നൽകാൻ ഏകകണ്ഠമായി തീരുമാനം എടുത്തത് .
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി വികസന കാര്യസമിതി ചെയർമാൻ കെ.പി പ്രശാന്ത്, ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സരിത സുരേഷ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസീന്ത തുടങ്ങിയവർ സംസാരിച്ചു.
പുല്ലൂർ എസ്.എൻ.ബി.എസ്. എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ എത്തിയ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വിന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പള്ളിയും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കൈമാറി കൈമാറി.
പഞ്ചായത്തംഗങ്ങളായ എ.എസ് സുനിൽകുമാർ, കെ. വൃന്ദകുമാരി,ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിതാ അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ , പുല്ലൂർ വില്ലേജ് ഓഫീസർ ശുഭ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.