വയനാട്ടിൽ സേവന രംഗത്ത് മാതൃകയായി എസ്ഡിപിഐ

വയനാട് ദുരന്തം: മലയും പുഴയും താണ്ടി മലപ്പുറം ജില്ലയിലെ എസ്.ഡി.പി.ഐ വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയം

മലപ്പുറം : വയനാട് മഹാദുരന്തത്തെ തുടർന്ന് എസ്.ഡി.പി.ഐ വളണ്ടിയർമാർ മലയും പുഴയും താണ്ടി നടത്തിയ പ്രവർത്തനം പ്രശം സിനീയമാകുന്നു.

മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ നിലമ്പൂരിലെ പോത്ത് കല്ലിൽ കൺട്രോൾ റൂം തുറന്ന് കൊണ്ടാണ് ചരിത്രപരമായ ദൗത്യത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകിയത്.

സംഭവം നടന്ന അന്ന് തൊട്ട് ആറ് ദിവസം ഏകദേശം ആയിരത്തിലധികം പ്രവർത്തകരാണ് മനുഷ്യ ചിന്തകൾക്കപ്പുറമുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

ഏറ്റവും കൂടുതൽ മൃദ്ദ്ധേഹങ്ങൾ കുമിഞ്ഞ് കൂടിയ പോത്ത് കല്ലിലെ ഫാംഹൗസിൻ്റെ മേഖലകളിൽ കൂറ്റൻ കുന്നുകൾ നാല് മണിക്കൂറുകൾ 15 കിലോമീറ്ററുകൾ നടന്നും തിരിച്ചും താണ്ടി ഭക്ഷണം പോലുമില്ലാതെ ഒരു സംഘത്തിനും നടക്കാത്ത പ്രവർത്തനമാണ് ഇവർ നടത്തിയത്.

കുത്തൊഴുകിവരുന്ന ചാലിയാറിൽ വാഹനങ്ങളുടെ റ്റ്യൂബുകളിൽ ചെന്നും, മരങ്ങൾ മുറിച്ച് മാറ്റിയും, പാലത്തിൽ കുടുങ്ങിയവ മാറ്റിയും പ്രവർത്തകർ നടത്തിയത് അഭിനന്തനാർഹമാണ്.

മാത്രമല്ല ഇവിടെങ്ങളിൽ നിന്ന് ലഭിക്കുന്ന മൃദ്ദ്ധേഹങ്ങളും, ശരീരഭാഗങ്ങളും മോർച്ചറികളിൽ കഴുകി വൃത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി ഡോക്ടർമാർക്ക് ഒരുക്കി കൊടുക്കുകയും പിന്നീട് ശരീരഭാഗങ്ങൾ സംസ്കരിക്കാൻ ഒരുക്കുന്നതിനും 20 വളണ്ടിയർമാർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇപ്പോഴും തുടരുകയാണ്.

പലപ്പോഴും ഫാം ഹൗസിലേക്ക് ദൗത്യത്തിന് പോവുന്നവർ തുണിയിൽ മൃദ്‌ദ്ധേഹങ്ങൾ പൊതിഞ്ഞ് തോളിൽ വെച്ച് തന്നെ ചുമന്ന് താഴെ എത്തിക്കുന്നതും, ഇതിനിടയിൽ വിശപ്പ് സഹിക്കവയ്യാതെ ദുർഗന്ധം സഹിച്ച് പഴം കഴിക്കുന്നതടക്കം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇവർ അനുഭവിക്കുന്ന സങ്കീർണ്ണത വിളിച്ചോതുന്നു.

അതിരാവിലെ തന്നെ എത്തി വൈകുന്നേരത്തോടെ തിരിച്ച് ജില്ലയുടെ പല ഭാഗത്തും നിന്ന് വന്നവരാണന്ന് വളണ്ടിയർ ജില്ല കോഡിനേറ്റർ ഹമീദ് പരപ്പനങ്ങാടിയും, നിലമ്പൂർ മണ്ടലം പ്രസിഡൻ്റ് ബഷീറും,പറയുന്നു. പൊന്നാനി മുതൽ നിലമ്പൂർ വരെയുള്ള മണ്ടലങ്ങളിലെ പ്രവർത്തകരാണ് ഇതിനായി ഇറങ്ങുന്നത്.

ഇന്നലെ ( ശനി) 500 പ്രവർത്തകരെ ഒരിമിച്ചിറക്കി ചാലിയാറിൻ്റെ തീരങ്ങളിലും, പുഴയിലും നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

എസ്.ഡി.പി.ഐ.ദേശീയ സെക്രട്ടറി മജീദ് ഫൈസി, സംസ്ഥാന പ്രസിഡൻ്റ് അഷ്റഫ് മൗലവി, ജനറൽ സെക്രട്ടറി റോയി അറക്കൽ എന്നിവർ നേരിട്ടെത്തി പ്രവർത്തകരുടെ ത്യാഗങ്ങളെ അനുസ്മരിച്ചു

ഇതുവരെയായി70 ൽ അധികം മനുഷ്യ ശരീങ്ങൾ എസ്.ഡി.പി.ഐ വളണ്ടിയർമാർ കണ്ടടുത്തതായി ഇവർ പറയുന്നു.

പലരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ എസ്.ഡി.പി ഐ പ്രവർത്തകർ ചെയ്യുന്നുവെന്നത് ഇവരുടെ സമർപ്പണത്തിൻ്റെ ഭാഗം തന്നെയാണെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

വയനാടും എസ്. സി പി ഐ വളണ്ടിയർമാർ രംഗത്തുണ്ട്

Leave a Reply

Your email address will not be published.