രവി മേലൂർ
ഗതാഗത വകുപ്പ് മന്ത്രി സിഐടിയൂ യൂണിയൻ നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടണം, ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു കൊടുങ്ങല്ലൂർ മേഖലാ, കൺവെൻഷനും, മെമ്പർഷിപ്പ് ക്യാമ്പയിനും, സിഐടിയു, ഏരിയ കമ്മിറ്റി ഹാളിൽ(വീനസ് നഗർ)വെച്ച് നടന്നു, കഴിഞ്ഞ മൂന്നുമാസത്തോളമായി,യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്റെ ഭാഗമായും തുടർന്ന്, സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ഉപരോധസമരവും ധർണ്ണയും സംഘടിപ്പിക്കുകയും, പതിനഞ്ചാം ദിവസം ,ബഹു: ഗതാഗത വകുപ്പ് മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട 5 ആവശ്യങ്ങളും അംഗീകരിച്ചു തരികയും ചെയ്തു , അതിലൊന്ന് പെൻഡിങ് ഉള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ സ്പെഷ്യൽ സ്കോട് ലെ MVI മാരെ വെച്ച് പൂർത്തീ കരിക്കാമെന്ന്. മന്ത്രി ഉറപ്പുനൽകിയത്. അടിയന്തര പ്രാധാന്യത്തോടുകൂടി നടപ്പിലാക്കണമെന്നും, ലേണിംഗ് കാലാവധി കഴിഞ്ഞ ആറുമാസം ആയിട്ടും ഡ്രൈവിംഗ് ടെസ്റ്റുകൾ പൂർത്തീകരിക്കാത്തതിൽ, ബഹുമന്ത്രി ഉറപ്പ് പാലിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ട്, സ. സി ,എ. അഷറഫിന്റെ, അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ യൂണിയൻ (സംസ്ഥാന സെക്രട്ടറി)സഖാവ് : ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ജില്ല ഭാരവാഹികളായ സി,എസ് ,അനിൽ സംഘടനാ റിപ്പോർട്ടും, അഖിൽ ഇല്ലിക്കൽ, കെ,ഡി സുരേഷ്,എൻ, എസ് രാജീവ്. അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി സി,എ ,അഷറഫ് (വർക്കിംഗ് പ്രസിഡന്റ്), ഗോകുൽ (പ്രസിഡന്റ്),ശ്യാം കെ,യു(വൈസ് പ്രസിഡന്റ്),പി.എച്ച്, സിനോജ് സെക്രട്ടറി,എൻ. എസ്,രാജീവ് (ജോയിൻ സെക്രട്ടറി), സുരേഷ് കെ.ഡി,(ട്രഷറർ,) സുഗുണൻ,എ.ജി, സൗമ്യ ,കെ.യു, കണ്ണൻ, ബിജീഷ്,ടി ഡി, തുടങ്ങി 11 കമ്മിറ്റി രൂപീകരിച്ചു. രാജീവ് സ്വാഗതവും, ഗോകുൽ നന്ദിയും രേഖപ്പെടുത്തി, ആഗസ്റ്റ് 15ന്റെ തൃശ്ശൂർജില്ലാ കൺവെൻഷനും (തൃശ്ശൂരിൽ നടക്കുന്ന)28ന് നിലമ്പൂരിൽ വെച്ച് നടക്കുന്ന, സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാൻ തീരുമാനിച്ചു, ജില്ലയിലെ പല ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും അടിയന്തരമായി തന്നെ സ്പെഷ്യൽ ടെസ്റ്റുകൾ നടത്തി, വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും ആശങ്ക അകറ്റണമെന്നും,ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Leave a Reply