ദുരന്ത ഭൂമിയിൽ മോഹൻലാൽ എത്തി

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ നടൻ മോഹൻലാൽ എത്തി. പട്ടാള വേഷത്തിലാണ് ലാൽ എത്തിയത്. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലെത്തിയ അദ്ദേഹം ദുരന്തഭൂമിയും സൈനികരെയും മോഹൻലാൽ സന്ദർശിച്ചു

ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്‍റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു.

Leave a Reply

Your email address will not be published.