മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് വിദ്യാർത്ഥികൾ

അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിച്ചു.

തിരുന്നാവായ : വയനാട്ടിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കുറ്റിപ്പുറം ഉപജില്ല റോവർ ആൻ്റ് റൈഞ്ചർ അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിച്ചു. ആദ്യ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ക്യാമ്പിൻ്റെ ഓർമകൾ പങ്കു വെച്ചാണ്
സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള സ്‌കാര്‍ഫുകള്‍ ധരിച്ച് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ഭാഗമായത്. ലോകത്തെ ഏറ്റവും വലിയ യൂണി ഫോം പ്രസ്ഥാനമാണ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് . മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികള്‍ക്കും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാവും എന്ന സന്ദേശമാണ് സ്‌കൗട്ട് പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകന്‍ ബേഡന്‍ പവ്വല്‍ ബ്രാണ്‍സി ദ്വീപില്‍ വെച്ച് നടത്തിയ ആദ്യ സ്കൗട്ട് ക്യാമ്പിന്റെ ഓർമകൾ ഉണർത്തുന്ന ചടങ്ങാണിത്. സ്കാർഫ് ഡേ
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ
വൈസ് പ്രസിഡൻ്റും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി. റംഷിദ ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്കൗട്ടുകൾ മറ്റു കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും സ്കാർഫ് അണിയിച്ചു. റോവർ മേറ്റ് പി. മാഹിദ് സ്കാർഫ് ദിനാചരണ പ്രധ്യാന്യത്തെ കുറിച്ച് സംസാരിച്ചു. അംഗങ്ങളായ
ഇ.കെ. അജയ്, ടി.എം. ആനന്ദ് കുമാർ, പി. റിഫ, എം. സയ്യിദ ഷഹ്സിദ, കെ. ഷഹല ഷെറിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.