തിരൂര്‍ : കവിയും, കഥാ പ്രാസംഗികനും, ബാല സാഹിത്യകാരനും, ഭക്തി ഗാന രചയിതാവുമായ മസ്താന്‍ സലാം മുതുവാട്ടിലിനെ അമേരിക്കയിലെ ഗ്ലോബല്‍ ഹ്യമണ്‍ പീസ് യൂനിവേഴ്‌സിറ്റി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സത്യസായി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തമിഴ് നാട്ടിലെ ഗ്ലോബല്‍ പീസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ജസ്റ്റിസ്-ഡോ. കെ. വെങ്കിടേശനാണ് ഡോക്ടറേറ്റ് നല്‍കിയത്. തിരൂരിനടുത്ത തുവ്വക്കാട് സ്വദേശിയായ ഈ 65 കാരന്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്. നൂറുകണക്കിന് ഗാനങ്ങളും, കവിതകളും,ബാലരചനകളും നടത്തിയിട്ടുള്ള സലാം നാടക സംവിധായകനും അഭിനേതാവുമാണ്. നിരവധി കലാസാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയുമായ ഇദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ മാസം 11 ന് തിരൂര്‍ ടൗണ്‍ഹാളില്‍ ഇദ്ദേഹത്തിന്റെ കുഞ്ഞിക്കളികള്‍ എന്ന കവിതാസമാഹാരം പുറത്തിറങ്ങുന്നുണ്ട്. നിരവധി വീഡിയോ ആല്‍ബങ്ങളും ഓഡിയോ ഗാനങ്ങളും
പുറത്തിറക്കിയിട്ടുണ്ട്
Leave a Reply