TIC പൂർവ്വ വിദ്യാർത്ഥി സംഘടനയായ AICA(അസോസിയേഷൻ ഓഫ് ഇസ്ലാമിക് സെൻറർ അലുമിനി) സംഘടിപ്പിച്ച ഐകോണിക് ട്വന്റി ഫോർ എന്ന് നാമകരണം ചെയ്ത ഗ്ലോബൽ അലൂമിനി മീറ്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ മെഹർഷ കളരിക്കൽ സ്വാഗതം പറഞ്ഞു. ഐക പ്രസിഡൻറ് അഷ്റഫ് എ.സി അധ്യക്ഷത വഹിച്ച മീറ്റിൽ ജനറൽ സെക്രട്ടറി നൗഷാദ് മുണ്ടേക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
IECI ചെയർമാൻ എംകെ മുഹമ്മദലി മുഖ്യഥിതിയായിരുന്നു ,
TIC പ്രിൻസിപ്പൽ നജീബ് പരീത്, ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ലത്വീഫ്, കോട്ടയിൽ ഇബ്രാഹിം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
AICA യുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നൽകിവരുന്ന പഠന സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
തുടർന്ന് പഴയകാല അധ്യാപക- വിദ്യാർത്ഥി സംഗമം ആയിരുന്നു.
പൂർവ അധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. മൺമറഞ്ഞുപോയ പൂർവ്വ അധ്യാപകരെയും വിദ്യാർത്ഥികളെയും അനുസ്മരിക്കുന്ന ഒരു ഡോക്യുമെൻററി അബ്ദുൽ കബീർ കോടനിയിലിൻ്റെ മേൽനോട്ടത്തിൽ ഒരുക്കിയിരുന്നു. ഉച്ചയ്ക്കുശേഷം വിവിധ ബാച്ചുകളുടെ സംഗമം നടന്നു. വൈകിട്ട് അരങ്ങേറിയ കൾച്ചറൽ പ്രോഗ്രാം ജാബിർ സുലൈം ഉദ്ഘാടനം ചെയ്തു,
രാത്രി പത്തരയോടു കൂടി മഖ്ബൂൽ അഹ്മദിൻ്റെ സമാപന പ്രസംഗത്തോടുകൂടിപരിപാടി അവസാനിച്ചു.
Leave a Reply