കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു തന്നെ. പവന് 400 രൂപ യാണ് വർധിച്ചത്. 51,600 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 50 രൂപ വർധിച്ച് ഗ്രമിന് 6450 രൂപയായി ഉയർന്നു
18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 5340 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്‍റെ പ്രതിഫലനം വരും ദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയുടെ വർധനവാണ് പവന് ഉണ്ടായത്.
Leave a Reply