ഐ കോഫി പ്രമേഹ മരുന്നല്ല; അപകടം വിളിച്ചു വരുത്തരുത്
ഹെൽത്ത് ഡെസ്ക്: പ്രമേഹം മാറ്റുമെന്ന് വാഗ്ദാനം ചെയ്ത് രോഗികളിൽ വ്യാപകമായി വിറ്റഴിക്കുന്ന ഐ കോഫി ശാസ്ത്രീയമായി തെളിയിച്ച മരുന്നല്ലെന്ന് പ്രമേഹ രോഗ വിദഗ്ദർ’
പ്രമേഹം മൂലം മുറിവുകൾ ഉണങ്ങാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തികൾക്ക് iCoffee ഉപയോഗിച്ചത് മൂലം ലഭിച്ച റിസൾട്ട് കിട്ടി എന്ന നിലയിൽ പ്രചരിപ്പിച്ച് രോഗികളെ കൂടുതൽ പ്രശ്നത്തിലാക്കുകയാണ് ഒരു സംഘം.
ഡയബറ്റിസ് മെലിറ്റസ് എന്നു അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ ‘ഷുഗർ’ അല്ലെങ്കിൽ ‘പഞ്ചസാരയുടെ അസുഖം’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ഇത് ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ. ഇടയ്ക്കിടെയുള്ള , വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കാര്യക്ഷമമായി ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. നിശിത സങ്കീർണതകളിൽ ഡയബറ്റിക് കെറ്റോഅസിഡോസിസ്, ഹൈപ്പറോസ്മോളാർ ഹൈപ്പർ ഗ്ലൈസെമിക് അവസ്ഥ, അല്ലെങ്കിൽ മരണം എന്നിവ വരെ സംഭവിക്കാം.
ഹൃദയ സംബന്ധമായ അസുഖം, ഹൃദയാഘാതം, പക്ഷാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, കാലിലെ അൾസർ, ഞരമ്പുകൾക്ക് കേടുപാടുകൾ, ബുദ്ധി വൈകല്യം, കണ്ണുകൾക്ക് കേടുപാടുകൾ, കാഴ്ചക്കുറവ്, ലിംഗ ഉദ്ധാരണശേഷിക്കുറവ്, വേദനാജനകമായ ലൈംഗികബന്ധം, വന്ധ്യത എന്നിവ ഗുരുതരമായ ദീർഘകാല സങ്കീർണതകളിൽ ഉൾപ്പെടുന്നു.
പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗി അവന്റെ ജീവിതാന്ത്യം വരെ മരുന്നുകൾ തുടരേണ്ടതായി വന്നേക്കാം. അങ്ങനെ (Quality of life) മെച്ചപ്പെടുത്താം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണനിലയ്ക്ക് (“യൂഗ്ലൈസീമിയ”) ഏറ്റവും അടുത്ത് നിലനിർത്തുകയും പഞ്ചസാര കുറഞ്ഞുപോകാതെ (ഹൈപോഗ്ലൈസീമിയ) നോക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകൾ (ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തിൽ ഇൻസുലിനും, ടൈപ്പ് രണ്ടിന്റെ കാര്യത്തിൽ ഉള്ളിൽ കഴിക്കാവുന്ന ഗുളികകളും ആവശ്യമെങ്കിൽ ഇൻസുലിനും ആണ് മരുന്നുകൾ) എന്നിവ ഉപയോഗിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാവുന്നതാണ്. ഭക്ഷണ നിയന്ത്രണമാണ് ഏറ്റവും പ്രധാനം.കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയെ പൊടുന്നനെ ഉയർത്തുന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉയർന്ന ഭക്ഷണ പദാർത്ഥഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയുംതാഴ്ന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളവ കൂടുുതൽ ഉൾപെടുത്തുകയും വേണം. പയറ് വർഗ്ഗങ്ങൾ, കടല, ഇലക്കറികൾ, പച്ചക്കറികൾ പപ്പായ, മുഴുവൻ തവിടുനീക്കാത്തത ധാന്യങ്ങൾ ഇവയെല്ലാം ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ വസ്തുക്കളാണ്.
രോഗികളെ വിവരങ്ങൾ മനസ്സിലാക്കിക്കുക, ചികിത്സയിൽ പങ്കാളികളാക്കുക എന്നീ കാര്യങ്ങൾ അത്യാവശ്യമാണ്. പഞ്ചസാരയുടെ നില നന്നായി നിയന്ത്രിക്കപ്പെടുന്നവരിൽ രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ വളരെക്കുറവായാണ് കാണപ്പെടുന്നത്. HbA1C-യുടെ നില 6.5% ആക്കി നിർത്തുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. പക്ഷേ ഈ നിരക്കിൽ കുറവാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.
ശ്രദ്ധിക്കുക പ്രമേഹ രോഗം ചികിൽസിക്കാൻ ആധുനിക മെഡിസിൻ മാത്രമാണ് ആശ്രയം. അല്ലാത്ത സമാന്തര മാർഗങ്ങൾ നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കും.
Leave a Reply