വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്
സുല്‍ത്താന്‍ ബത്തേരി: കൊടുവള്ളിയില്‍ നിന്ന് ചൂരല്‍ മലയിലേയ്ക്ക് വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ ക്യാംപുകള്‍ കയറിയിറങ്ങുകയാണ് കൊടുവള്ളി സ്വദേശി റഹൂഫ്. വിരുന്നിനെത്തിയ വീടും അതിനടുത്ത വീടുകളുമെല്ലാം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരിക്കുന്നു.
എങ്കിലും അവരെ തിരഞ്ഞ് ക്യാംപുകള്‍ തോറും നടക്കുകയാണ് റഹൂഫ്. കുടുംബാംഗങ്ങളായ യൂസുഫ്, ഷമീര്‍. ഷഹന, റുക്‌സാന, മുനിര്‍, അമല്‍ നിഷാന്‍ റോഷന്‍ എന്നിവരാണ് റഹൂഫിന്റെ കൂടെയെത്തിയത്. എന്നാല്‍ അവരെയാരെ കുറിച്ചും യാതൊരു വിവരവുമില്ല.
കൂട്ടത്തില്‍ കാണാതായവരില്‍ മൂന്നു വയസായ ഒരു കുട്ടിയുമുണ്ട്. ഇവരിലൊരാള്‍ വയനാട് വിംസില്‍ ഉണ്ടെന്നറിഞ്ഞ് റഹൂഫ് പോയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. റുക്‌സാന മരിച്ചതായി സ്ഥിരീകരിച്ചു. റഹൂവിൻ്റെ ഭാര്യ സഹോദരിയാണ് റുക്സാന ‘
ഇവരെല്ലാം ഒരുമിച്ചായിരുന്നു. റഹൂഫും ഭാര്യയും കൂെേട ഉണ്ടായിരുന്നില്ല. വിവരം കേട്ട് ഇന്നാണ് റഹൂഫ് എത്തിയത്. കുടുംബാംഗങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാതെ മാനസികമായി തളര്‍ന്നു നില്‍ക്കുകയാണ് റഹൂഫ്
Leave a Reply