സെമിനാർ: മസ്തിഷ്ക സംഗീത ചികിത്സയും, ഭിന്നശേഷി കുട്ടികളുടെ സൗഖ്യവും

രവിമേലൂർ

തൃശൂർ,തൃശ്ശൂരിലെ ചേതന ഗാനശ്രമത്തിന്റെയും, ഓട്ടിസം സൊസൈറ്റി തൃശ്ശൂർ, അഡാപ്റ്റ് സൊസൈറ്റി, പരിവാർ എന്നെ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ
ഭിന്നശേഷി കുട്ടികളുടെ ( ഓട്ടിസം, സെറിബ്രൽ പാൾസി, mentally disabled ) മസ്തിഷ്ക പ്രവർത്തനങ്ങളെയും,സെൻസറി മോട്ടോർ കോഓർഡിനേഷ നെയും, സംസാരത്തേയും സംഗീതത്തിലൂടെ എങ്ങിനെ ചിട്ടപ്പെടുത്താമെന്നും, ശക്തിപെടുത്താമെന്നും, അവരുടെ ഭക്ഷണരീതി എങ്ങിനെ ആരോഗ്യകരമാക്കാം എന്നുദ്ദേശിച്ചുള്ള സെമിനാര് തൃശൂർ മൈലിപ്പാടത്തുള്ള ചേതന ഓഡിറ്റോറിയത്തിൽ വച്ചു കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്‌ഘാടനം ചെയ്തു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് റിസർച്ച് കോഓർഡിനേറ്റർ ഡോ. പി. ആർ. വര്ഗീസ് ആശംസകൾ നേർന്നു. ശ്രീ. പന്തളം സജിത്ത് കുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീ. എ.എസ്‌. രവി കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് പ്രൊഫ. ജോർജ് എസ്‌. പോൾ മോഡറേറ്ററായ സെമിനാറിൽ മസ്തിഷ്ക സംഗീത ചികിത്സയെ ആസ്പദമാക്കി സംഗീതജ്ഞൻ ഫാ. ഡോ. പൂവത്തിങ്കലും, ഓട്ടിസം കുട്ടികളുടെ ഭക്ഷണ ക്രമീകരണവും വയറിന്റെ ആരോഗ്യത്തെകുറിച്ചു ഫാ. ഡോ. ജോബി പുളിക്കനും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്കും, സ്പെഷ്യൽ എഡ്യൂക്കേറ്റർസിനും വേണ്ടി നടത്തപെട്ട ഈ സെമിനാര് തൃശ്ശൂരിലെ വിവിധ കോളേജുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും പങ്കെടുത്തൂ.

Leave a Reply

Your email address will not be published.