ഏരിയ കൺവൻഷനും, മെമ്പർഷിപ്പ് ക്യാമ്പയിനും

രവിമേലൂർ

ഇരിങ്ങാലക്കുട ,ഏരിയ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും പി ആർ ബാലൻ മാസ്റ്റർ ഹാളിൽ (CPI(M)ചേർന്നു. മേഖലാ കൺവെൻഷൻ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറി സഖാവ് ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ഏരിയ സെക്രട്ടറി സ കെ ഡി വിഷ്ണു ദാസിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സിഐടിയു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സഖാവ് KAഗോപി, യൂണിയൻ ജില്ലാ നേതാക്കളായ സഖാക്കൾ KK രവി, അഖിൽ ഇല്ലിക്കൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു, സമ്മേളനം പുതിയ ഭാരവാഹികളായി, വിഷ്ണുദാസ് കെ ടി പ്രസിഡന്റ്, സെബാസ്റ്റ്യൻ ടിവി വൈസ് പ്രസിഡന്റ്, എം കെ വാസു സെക്രട്ടറി ഷെയാസ് ഷംഷീർ ജോയിൻ സെക്രട്ടറി, ദിലീപ് TNട്രഷറർ തുടങ്ങി 11 അംഗകമ്മിറ്റി രൂപീകരിച്ചു, സ്വാഗതം എം കെ വാസു, നന്ദി സെബാസ്റ്റ്യൻ ടി വി ലേണിങ് കഴിഞ്ഞ് ആറുമാസത്തോളം കഴിയാൻ പോകുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ്കിട്ടാതെ വിദ്യാർത്ഥികൾ വലയുന്നത് രേഖമൂലം മേലധികാരികളെ അറിയിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾവേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനും മേഖലാ കൺവെൻഷൻ തീരുമാനിക്കുകയുണ്ടായി വേണ്ടിവന്നാൽ തുടർ സമരത്തിലേക്ക് പോകാനും കൺവെൻഷൻ തീരുമാനിച്ചു , ഒരു MVI യും ഒരുAMVI മാത്രമുള്ള ഇരിങ്ങാലക്കുടയിൽ അടിയന്തരമായി ഒരു MVI, AMVI, യുംകൂടി നിയോഗിച്ച് പെന്റിംഗ് വരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും കൺവെൻഷൻ ഗതാഗത വകുപ്പിനോട് ആവശ്യപ്പെടുകയുണ്ടായി

Leave a Reply

Your email address will not be published.