രവിമേലൂർ
പുതുക്കാട് : ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പുതുക്കാട് മാട്ടു മലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങൾക്കായി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതിനായി കെ. കെ. രാമചന്ദ്രൻ എം. എൽ. എ. യുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വച്ച് ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആർ രഞ്ജിത്, ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ കെ. എം ബാബുരാജ്, (പുതുക്കാട് ), ഇ കെ അനൂപ് (പറപ്പൂക്കര ), അജിതാ സുധാകരൻ (വരന്തരപ്പിള്ളി ), ജനപ്രതിനിധികളായ അഡ്വ അൽജോ പി ആന്റണി (കൊടകര ബ്ലോക്ക് ), ഷാജു കാളിയങ്കര, പ്രീതി ബാലകൃഷ്ണൻ (പുതുക്കാട് പഞ്ചായത്ത് ), കേരള ഹൗസിങ് ബോർഡ് ചീഫ് എഞ്ചിനീയർ ബി ഹരികൃഷ്ണൻ, റീജിയണൽ എഞ്ചിനീയർ മഞ്ജുള ടി ആർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് ഗിരീശൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ രാജൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ. കെ., തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു…2010 ൽ ഹൗസിങ് ബോർഡ് പാർപ്പിട സാമൂച്ചയപദ്ധതി തയ്യാറാക്കുകയും പ്രഥമീക അനുമതി ലഭ്യമാക്കുകയും 2012 ൽ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു എങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രസ്തുത സ്ഥലത്തു പുതുക്കാട് മണ്ഡലത്തിലെ ഭൂ -ഭവന രഹിതരായ കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം, ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരുക്കണം എന്ന് കെ. കെ. രാമചന്ദ്രൻ എം. എൽ. എ. യുടെ നിരന്തരമായ അഭ്യർത്ഥന പരിഗണിച്ചാണ് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് പുതിയ ഫ്ലാറ്റ് സമൂച്ചയ നിർമ്മാണത്തിന് സന്നദ്ധത അറിയിച്ചത്. ഹൗസിങ് ബോർഡ് ചെയർമാൻ പി.പി സുനീർ മാട്ടുമലയിലെ സ്ഥലം സന്ദർശിക്കുകയും അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം എം. എൽ. എ. നിയമസഭയിൽ ഉന്നയിക്കുകയും, സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജനോട് നിവേദനത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 2 ന് തിരുവനന്തപുരത്തു റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന തൃശ്ശൂർ ജില്ലാ റവന്യൂ അസംബ്ലിയിൽ ഹൗസിങ് ബോർഡ് ചീഫ് എഞ്ചിനീയർ അനുകൂല തീരുമാനം അറിയിക്കുകയു മായിരുന്നു. തുടർന്ന്,എം. എൽ. എ യുടെ നിർദേശ പ്രകാരം ജൂലൈ 26 ന് പ്രതിനിധികൾ സ്ഥലം സന്ദർശിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നതിനും തീരുമാനിക്കുകയായിരുന്നു.. യോഗത്തിന് മുൻപ് സംഘം മാട്ടു മലയിലെ സ്ഥലം സന്ദർശിക്കുകയും ചെയ്തു. 50 കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യ മൊരുക്കുന്ന തരത്തിൽ ആകെ 30000 സ്‌ക്വയർ ഫീറ്റിലാണ് സമുച്ചയം നിർമ്മിക്കുന്നതി നായി ഹൗസിങ് ബോർഡ്, എസ്ടിമേ റ്റും പ്ലാനും തയ്യാറാക്കി അനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ത്രിതല പഞ്ചായത്തുകളുടെ ഭവന പദ്ധതിക്കായുള്ള ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങളോടെ മികച്ച ഒരു ഫ്ലാറ്റ് സമൂച്ചയമാണ് പുതുക്കാടു മണ്ഡലത്തിലെ മാട്ടു മലയിൽ വിഭാവനം ചെയ്യുന്നതെന്നും സെപ്തംബർ മാസത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും എം. എൽ എ. അറിയിച്ചൂ…
Leave a Reply