–
പരപ്പനങ്ങാടി:- സ്വീഡനിൽ വെച്ച് 2024 ജൂലൈ 14 മുതൽ 18 വരെ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്തിയാ കപ്പിൽ ചാമ്പ്യന്മാരായി ചരിത്ര വിജയം കുറിച്ച് ഇന്ത്യൻ ടീമിലെ മലയാളി താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ, എറണാകുളം സ്വദേശി എബിൻ ജോസ്,കോട്ടയം സ്വദേശി ആരോമൽ എന്നിവരെ പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രാത്രി 12.15 ന് സ്വീകരണം നൽകി. ക്ലബ്ബിൻറെ സെക്രട്ടറി കെ.ടി വിനോദ്, കോച്ച് അജുവദ്, നാട്ടുകാരനായ കുന്നുമ്മൽ ഉമ്മർ എന്നിവർ ഇന്ത്യൻ താരങ്ങൾക്ക് പൊന്നാട അണിയിച്ചു. തുടർന്ന് കോച്ചും കുറ്റിപ്പുറം സ്വദേശിയും സ്പെഷ്യൽ എജുകേറ്ററുമായ അജുവദി നെയും മുഹമ്മദ് ഷഹീറിനെയും ഷഹീറിൻ്റെ രക്ഷിതാക്കളായ ഹാജിയാരകത്ത് ബഷീറും മുംതാസും കുടുംബാംഗങ്ങളും കൂടി പൂമാലയും നോട്ടുമാല അണിയിച്ചു. ഫൈനലിൽ ഡെൻ മാർക്കിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. 15 രാജ്യങ്ങളിൽ നിന്നായി 48 ടീമുകൾ പങ്കെടുത്ത ലോകത്തെ തന്നെ ഏറ്റവും വലിയ യൂത്ത് ടൂർണമെൻറ് ആണ് ഗോത്വിയ കപ്പ്. സ്വീകരണ ചടങ്ങിൽ മുഹമ്മദ് ഷഹീറിൻ്റെ കുടുംബാംഗങ്ങളായ പി. യൂനസ് , പി. ഫാറൂഖ്, കെ. നിസാം, എച്ച്. കുഞ്ഞി മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
Leave a Reply