നടത്തറ ഗ്രാമപഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ഒറ്റപ്പെടലുകളെ അതിജീവിക്കാൻ പകൽവീടുകൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വാർദ്ധക്യം ഒറ്റപ്പെടേണ്ടതല്ല മറിച്ച് ആഘോഷമാക്കേണ്ടതാണ്. ജാതിമത- രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് മനുഷ്യരുടെ കൂടിച്ചേരലുകൾ സാധ്യമാകുന്ന പൊതു ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുസമൂഹത്തിൽ അവശത അനുഭവിക്കുന്നതും മറ്റു വിനോദ മാർഗങ്ങൾ ഇല്ലാത്തതുമായ വയോജനങ്ങൾക്ക് ഒത്തുചേരാനും മാനസിക ഉല്ലാസവും വിജ്ഞാനവും വിനോദവും മെച്ചപ്പെടുത്തുന്നതിനുമാണ് പകൽവീടുകളുടെ ലക്ഷ്യം. മൂർക്കനിക്കര പകൽവീട് പരിസരത്ത് നടന്ന പരിപാടിയിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. ആർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ. പി ആർ രജിത്ത്, സ്ഥിരം സമിതി അധ്യക്ഷരായ പി കെ അഭിലാഷ്, ജിയ ഗിഫ്റ്റൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി കെ അമൽറാം, ഐശ്വര്യ ലിന്റോ, നടത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരിത സജീവ്, ഇ ആർ പ്രദീപ്, ടി.പി മാധവൻ, ജിനിത സുഭാഷ്, ബിന്ദു സുരേഷ്, സിന്ധു ഉണ്ണികൃഷ്ണൻ, നടത്തറ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ജീജ ജയൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പ്രദീപ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply