തിരൂരങ്ങാടി : മഴക്കെടുതി മൂലം പുഴയോരം ഇടിഞ്ഞ് വീണ് തകർന്ന വെള്ളിനക്കാട് പ്രദേശം എസ്.ഡി.പി.ഐ സംഘം സന്ദർശിച്ചു.
നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് പുഴ ഭിത്തികൾ ഇല്ലാത്തത് കാരണം പൂർണ്ണമായി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ് .
ഏത് നിമിഷവും പുഴയിലേക്ക് 2 വീടുകൾ നിലംപതിക്കാനായ സ്ഥിതിയിലാണ് .
ഭിത്തികൾ താൽക്കാലികമായി പ്രവർത്തകരുടെ മനുഷ്യാധ്വാനത്തിലൂടെ നിർമ്മിച്ച് നൽകാൻ സഹായിക്കാമെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉറപ്പ് നൽകി.
ഇതിന് വേണ്ടി വരുന്ന സാമഗ്രികൾ തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി ടി.എസ്. എ ഭാരവാഹികളും , വാഗ്ദ്ധാനം ചെയ്തു.
സ്ഥലം സന്ദർശിച്ച സുബൈർ അരിബ്ര, ഫൈസൽ കാരടൻ, കോയപി എന്നിവരുടെ നേതൃത്വതത്തിലുള്ള ദുരന്ത നിവാരണ സമിതി അംഗങ്ങൾ പ്രവർത്തനങ്ങൾക്കായി വേണ്ട സഹായങ്ങൾ എസ്.ഡി.പി.ഐ സംഘത്തിന് നൽകാമെന്ന് ഉറപ്പ് നൽകി.
എസ്.ഡി.പി.ഐ സംഘത്തിൽ ഹമീദ് പരപ്പനങ്ങാടിക്ക് പുറമെ എസ്.ഡി.ടി.യു ജില്ല സെക്രട്ടറി അക്ബർ പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം ഓർഗനൈസിംങ് സെക്രട്ടറി നൗഫൽ പരപ്പനങ്ങാടി, മണ്ഡലം വളണ്ടിയർ ടീം ക്യാപ്റ്റൻ ഫൈസൽ കൊടിഞ്ഞി മുൻസിപ്പൽ നേതാക്കളായ ഹബീബ് തിരൂരങ്ങാടി, മുഹമ്മദാലി താഴെ ചിന, മുസ്ഥഫ ഗുരുക്കൾ ഉസ്മാൻ അഷ്റഫ് മുസ എന്നിവരും ഉണ്ടായിരുന്നു.
Leave a Reply