കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്സിലെ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നു ഉന്നത വിദ്യാഭ്യസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കൂടി സാന്നിധ്യത്തിലായിരിക്കും ജൂലായ് 31 ന് യോഗം ചേരുക. വകുപ്പുതല ഉദ്യോഗസ്ഥർ, കേരളാ ഫീഡ്സ് മാനേജ്മെൻ്റ് , തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കേരളാ ഫീഡ്സിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അഭ്യർത്ഥനപ്രകാരം വിളിച്ചു ചേർക്കുന്ന യോഗത്തിൽ മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ പരിശോധിച്ച് ശാശ്വത പരിഹാരം കാണാനുള്ള ശ്രമം ഉണ്ടാകുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
Leave a Reply