ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

ചേലക്കര ഗവ. പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുള്ള 2024-25 അധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സിറ്റുകളിലേക്ക് ജൂലൈ 19 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും സ്‌പോട്ട് അഡ്മിഷനായി പുതുതായി പങ്കെടുക്കുന്നവരും വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും സ്‌പോട്ട് അഡ്മിഷന്‍ തുടങ്ങുന്നതിനു മുന്‍പ് വരെ അവസരം ലഭിക്കും. വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ 200 രൂപയും മറ്റു വിഭാഗക്കാര്‍ 400 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ താല്‍പര്യമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും ജൂലൈ 19 ന് രാവിലെ 9 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസുമായി രക്ഷിതാവിനോടൊപ്പം ഹാജരാകണം.

നിലവില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും, പുതിയതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ മറ്റേതെങ്കിലും പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാല്‍ മതിയാകും. സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, അഡ്മിഷന്‍ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9539640035, 9037925973.

Leave a Reply

Your email address will not be published.

Social media & sharing icons powered by UltimatelySocial