പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു


ഞാറ്റുവേല ചന്ത പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനുവിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് കർഷകന്
ഫലവൃക്ഷ തൈ നൽകി കൊണ്ട്
ചന്ത ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ഇർഷാന എംപി സ്വാഗതം ആശംസിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ മുൻസിപ്പാലിറ്റിയിൽ സ്ഥിരമായി ഒരു ചന്ത സംഘടിപ്പിക്കുന്നതിനെ കുറിച്ചും അതിന് സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ചു .
പരിപാടിയിൽ എഡിസി മെമ്പർമാർക്ക് വേണ്ടി സിദ്ധാർത്ഥൻ ആശംസകൾ അറിയിച്ചു.
ചന്തയിൽ പരപ്പനങ്ങാടിമുനിസിപ്പാലിറ്റിയിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളും പരപ്പനങ്ങാടി എക്കോ ഷോപ്പിന്റെ കാർഷിക ഉൽപന്ന ഉപാധികളും വിതരണം ചെയ്തു.
കൃഷിവകുപ്പിന്റെ വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തൈ പച്ചക്കറി തൈകൾ കുരുമുളക് വള്ളി എന്നിവ ചന്തയിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു .
സ്മാം പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഉള്ള ഓൺലൈൻ രജിസ്ട്രേഷനും നടത്തി മേളയിൽ വിവിധതരം നൂതന കാർഷിക യന്ത്രങ്ങൾ പ്രദർശിപ്പിച്ചു.
പരിപാടിയിൽ മുൻസിപ്പാലിറ്റിയിലെ വാർഡ് കൗൺസിലർ കാർത്തികേയൻ , ഹസൻകോയ , ജയദേവൻ.
മറ്റു കൗൺസിലർമാർ എന്നിവർ ആശംസകൾ അറിയിച്ചു പരപ്പനങ്ങാടി കൃഷിഭവങ്ങളിലെ കൃഷി അസിസ്റ്റൻറ് ശ്രീ സമീർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.