ആലപ്പുഴ: സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് തന്നിലെ ആലപ്പുഴക്കാരനെന്ന് സിനിമാതാരം കുഞ്ചാക്കോ ബോബന്. ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമായ നെഹ്റുട്രോഫിയുടെ ഭാഗ്യചിഹ്നം പ്രകാശം ചെയ്യാനായത് ഭാഗ്യമായാണ് കരുതുന്നത്. എന്റെ മുത്തശ്ശന് കുട്ടനാട്ടുകാരനാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടന് വള്ളത്തില്‍ കയറുന്നത്. വള്ളത്തിന്റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു. ആലപ്പുഴക്കാരന് എന്ന ആവേശത്തില്‍ വള്ളത്തിലൂടെ ഓടി. രംഗം ഭംഗിയായി ചിത്രീകരിച്ചു. അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസ്സിലായത്. പിന്നീട് വിവിധ സിനിമകളിലായി കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങള്‍ മികച്ചതാക്കാനായത്. കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്നും അദ്ദേഹം പറഞ്ഞു.
FlashNews:
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.
പ്രൊഫസർ കടവനാട് മുഹമ്മദ് പ്രഥമ പുരസ്കാരം ഡോ. ഫസൽ ഗഫൂറിന് സമ്മാനിച്ചു
സൈക്കിൾ പമ്പുകൾക്കകത്ത് നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടി
ഡോക്ടർ സി എം കുട്ടിയുടെ വേർപാടിന് ഇരുപത്തിയഞ്ചാമാണ്ട്
ട്വൻ്റി 20 പാർട്ടിഅങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃസമ്മേളനം നടത്തി
കെ എൻ എം മർക്കസുദ്ദഅവ :തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ
കുരുന്നു ജീവൻ സംരക്ഷിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു
മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം നടപ്പായി; തീർത്ഥാടകരുടെ ഒഴുക്ക് സുഖകരമായി
ആയിശ ബീവി ഹജ്ജുമ്മ(73) നിര്യാതയായി
പരപ്പനങ്ങാടി എക്സൈസിന്റെ വൻ രാസ ലഹരി വേട്ട
ശ്രീമൂലനഗരത്ത് എക്സൈസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണം സി പി ഐ
5ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
മോദിയും അമിത് ഷായും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നു

Leave a Reply