തിരുവില്വാമല:
സാധാരണക്കാരായ ജനവിഭാഗങ്ങൾ ചികിത്സയ്ക്ക് വേണ്ടി ആശ്രയിക്കുന്ന തിരുവില്വാമല ഗവൺമെൻറ് ആശുപത്രിയിൽ രാത്രികാല ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും പുനരാരംഭിക്കണം.
രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഭൗതിക സാഹചര്യം ഉണ്ടായിട്ടും ആശുപത്രിയെ തരം താഴ്ത്തിയതിനാൽ കിടത്തി ചികിത്സ ഇപ്പോൾ ലഭ്യമല്ല.രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ പരിസരപ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സ ലഭ്യമാക്കണമെന്നും
എഐവൈഎഫ് തിരുവില്വാമല മേഖല കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തിരുവില്വാമല അരവിന്ദാക്ഷൻ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ എഐവൈഎഫ് ചേലക്കര മണ്ഡലം സെക്രട്ടറി വികെ. പ്രവീൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മേഖല പ്രസിഡന്റ് എസ്.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ.ബിജുമോൻ സ്വാഗതം പറഞ്ഞു.എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പിആർ.കൃഷ്ണകുമാർ, സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, ആനപ്പാറ ചന്ദ്രൻ,പി.ഹരിദാസ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വി.ബിബിൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഭാരവാഹികൾ
സുരേഷ്ബാബു (പ്രസിഡന്റ് )
വി.ബിബിൻ, അരുൺ ജി ദാസ് (വൈസ് പ്രസിഡന്റുമാർ)
എ.ബിജുമോൻ (സെക്രട്ടറി )
കെകെ.രമേഷ്, ബി.മഹിന (ജോയിന്റ് സെക്രട്ടറിമാർ )
എന്നിവരെ തെരഞ്ഞെടുത്തു.
Leave a Reply