രവിമേലൂർ
പുതുക്കാട് മണ്ഡലത്തിലെ 40000 വനിതകളെ കൃഷിയിലേക്ക് എന്ന ആശയം മുൻനിർത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാല് ഘട്ടം പൂർത്തീകരിച്ചു. മണ്ഡലത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത ആദ്യ ഒന്ന് രണ്ട് മൂന്ന് സ്താനക്കാരായ കുടുംബശ്രീയെയും പഞ്ചായത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരായ കുടുംബശ്രീയെയും യോഗത്തിൽ ആദരിക്കും. മികച്ച രീതിയിൽ കൃഷി ചെയ്ത വിദ്യാലയങ്ങൾക്കും ഇത്തവണ പുരസ്കാരമുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ് മുഖ്യാതിഥിയായി പങ്കെടുക്കും.തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് ആശംസകൾ അർപ്പിച്ചു സംസാരിക്കും. ജൂലൈ 6 ശനിയാഴ്ച ഉച്ചക്ക് 2.30 ന് പാലക്കപറമ്പ് സൈമൺസ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Leave a Reply