ഹാൾടിക്കറ്റ് അറ്റസ്‌റ്റേഷൻ:  വിദ്യാർഥികളെ ദ്രോഹിക്കുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റിൽ ഹാൾ ടിക്കറ്റ് സാക്ഷ്യപ്പെടുത്തൽ: വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർത്ഥിക ളെ ദ്രോഹിക്കുന്നതായ് പരാതി. കാലിക്കറ്റ് സർവകലാശാലാ സെ ന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓ ൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.)/പ്രൈവറ്റ് രജിസ്‌ ട്രേഷൻ വിദ്യാർഥികൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹാ ൾടിക്കറ്റ് ഹാജരാക്കാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കു ന്നതല്ലെന്ന സർവകലാശാല തീ രുമാനം. ഇതിനെ തുടർന്ന് വിദ്യാർ ത്ഥികളെബുദ്ധിമുട്ടിക്കുന്നതാണെ ന്ന് സിൻഡിക്കേറ്റ് മെമ്പർ ഡോ.പി റഷീദ് അഹമ്മദ് വിസി യ്ക്ക് നൽ കിയ കത്തിൽ വ്യക്തമാക്കുന്നു. എസ് ഡി ഇ പ്രൈവറ്റ് രജിസ്ട്രേഷ ൻ വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് സാധാരണഗതിയിൽ പരീക്ഷ എ ഴുതുന്ന കോളേജുകളിലെ സ്ഥിര അധ്യാപകർ ഉൾപ്പെടെയുള്ളവർ സാക്ഷ്യപ്പെടുത്താറുണ്ട്.സാധാര ണക്കാരായ വിദ്യാർഥികൾക്ക് അ ത് ഏറെ സൗകര്യപ്രദവുമാണ്.വി ദ്യാർഥികളെ തിരിച്ചറിഞ്ഞതിനു ശേഷം തന്നെയാണ് അധ്യാപകർ ഹാൾ ടിക്കറ്റ് സാക്ഷ്യപ്പെടുത്തി ന ൽകാറുള്ളത്.അതിനിടെയാണ് ഗ സറ്റഡ് ഓഫീസർമാർ സാക്ഷ്യപ്പെ ടുത്തിയ ഹാൾടിക്കറ്റില്ലെങ്കിൽ പരീക്ഷ യെഴുതാൻ അനുവദിക്കി ല്ലെന്ന യൂണിവേഴ്സിറ്റി നിർദ്ദേശം വന്നിരിക്കുന്നത്.പരീക്ഷയുടെ ര ണ്ടോ മൂന്നോ ദിവസം മുമ്പ് മാത്ര മാണ് ഹാൾടിക്കറ്റ് യൂണിവേഴ്സി റ്റി ഓ ൺലൈൻ വഴി ലഭിക്കുന്ന ത്.പരീക്ഷ പഠനത്തിൻ്റെ സമ്മർദ്ദ ത്തിനിടയിൽ വിദ്യാർത്ഥികൾ ഗ സറ്റഡ് ഓഫീസർമാരെ അന്വേ ഷി ച്ച് അലയേണ്ടഗതികേടിലായിരി ക്കുകയാണ്.ഇപ്പോൾഗസറ്റഡ് ഓ ഫീസർ മാർ സാക്ഷ്യപ്പെടുത്തിയ ഹാൾടി ക്കറ്റ് ഇല്ലാത്തതിനാൽ പല വിദ്യാർത്ഥികൾക്കും തിങ്കളാഴ്ച ന ടന്ന പരീക്ഷ എഴുതാൻ സാധിച്ചി ല്ല.നാളിതുവരെ എയ്ഡഡ് കോളേ ജു കളിലെ സ്ഥിര അധ്യാപകർ സ ർവ്വകലാശാല ഹാൾടിക്കറ്റ് സാ ക്ഷ്യ പ്പെടുത്തി നൽകിയിരുന്നു. ഈ സ മ്പ്രദായം തിരിച്ചുകൊ ണ്ടു വരണമെന്ന് വിദ്യാർഥികളുടെ ഭാ ഗത്തു നിന്നും ആവശ്യം ഉയർ ന്നി ട്ടുണ്ട്. എയ്ഡഡ് കോളേജുകളിലെ സ്ഥിര അധ്യാപകർ സാക്ഷ്യപ്പെ ടുത്തുന്ന ഹാൾടിക്കറ്റുകൾ പരി ഗണിക്കാൻ സാധിക്കില്ല എന്ന യൂ ണിവേഴ്സിറ്റിയുടെ തീരുമാനം എ യ്ഡഡ് കോളേജുകളിലെ അധ്യാ പകരെ അപമാനിക്കുന്നതിനു തുല്യമാണെന്നും സിൻഡിക്കേറ്റ് മെമ്പർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.