കൊച്ചി: മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സിനിമാ നിര്‍മാണത്തിനായി പണം നല്കിയാല് സാമ്പത്തികമായി സിനിമ വിജയിച്ചാലും ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുന്നുവെന്നാണ് വ്യാപക പരാതി. ആര്‍ഡിഎക്സ് എന്ന സിനിമയുടെ സഹനിര്‍മാതാവ് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് പുതിയ പരാതിക്കാരി. ആര്‍ഡിഎക്സ് എന്ന സിനിമയ്ക്ക് പണം നല്കി ലാഭം നല്‍കിയില്ലെന്നു കാട്ടി അഞ്ജന ഹില്‍പാലസ് പോലീസിനു പരാതി നല്കി.
നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമയ്ക്കായി 6 കോടി രൂപ നല്‍കിയെന്നും ലാഭത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണം നല്‍കിയില്ല എന്നുമാണ് പരാതി. വ്യാജരേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് മുന്‍പ് സമാനമായ പരാതി മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ ടീം അംഗമായ സൗബിന് താഹിറിനെതിരെയും പരാതിയുണ്ടായിരുന്നു. ഈ കേസില്‍ ഇഡി അടക്കം കര്‍ശന നടപടിയെടുത്തതോടെ കൂടുതല്‍ പേര് പരാതികളുമായി രംഗത്തെത്തുകയാണ്.
ആര്‍ഡിഎക്സ് സിനിമാ നിര്‍മാണത്തിന് മുന്‍പായി നിര്‍മാതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ ബജറ്റെന്നും ഇതില്‍ നിര്‍മാണത്തിനായി 6 കോടി നല്കാന് ആവശ്യപ്പെടുകയും ചെയ്തു. 70: 30 അനുപാതത്തില്‍ ആയിരിക്കും ലാഭവിഹിതം. ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിര്‍മാതാക്കള്‍ തന്നെ അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇന്‍വെസ്റ്റ്മെന്റ് തുകയായ 6 കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനല്‍കിയത്.
എന്നാല്‍ നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ 3 കോടി മാത്രം തരാമെന്ന് പറഞ്ഞു. അതിന് പിന്നാലെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും തേഡ് പാര്‍ട്ടിയായതിനാല്‍ അത് നല്‍കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് അഞ്ജന പരാതി നല്‍കുകയായിരുന്നു. 2023 ഓഗസ്റ്റ് 25-ന്, ഓണക്കാലത്താണ് ആര്‍ഡിഎക്സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തില്‍ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
FlashNews:
ടാപ്പിങ്ങ് തൊഴിലാളി ഗഫൂറിനെ കടുവ കൊന്നത് ; വനംവകുപ്പ് മന്ത്രി രാജിവെക്കണം
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ആൾപ്പൂരം” ഡോക്യുമെന്ററി പ്രദർശനംനാളെ (മെയ് 16 ന്) സാഹിത്യ ആകാദമിയിൽ
പാചകപ്പുര നിര്‍മ്മാണോദ്ഘാടനം
യുക്തിവാദികളുടെ പണാപഹരണം; കോഴിക്കോട് ടൗൺ ഹാളിൽ കുത്തിയിരുപ്പ് സമരം നടത്തും
കടുവയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു
മനുഷ്യജീവന് വിലകൽപ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ് 17 ന്
സംഘ്പരിവാർ പ്രീണനം കേരളത്തിൽ വർധിച്ച് വരുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും
മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു

Leave a Reply