ചരിത്രത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത ഏടുകളാണ് മഖ്ദും പരമ്പര: മന്ത്രി

തിരൂരങ്ങാടി: മലബാറിന്റെ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാനാകാത്ത ഏടുകളാണ് മഖ്ദും പരമ്പരയുടെ തെന്നും മഖ്ദും വംശജരുടെ ക്രാന്ത ദർശിത്വവും അനുഭവസമ്പത്തും സാമൂഹിക തത്പരതയും ശ്രദ്ധേയമായിരുന്നുവെന്നും ഹജ്ജ് – വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.ലോകത്തിന്റെ പല ഭാഗത്തുമുള്ള പണ്ഡിതർ മതത്തെയും വിജ്ഞാനത്തെയും വിത്യസ്ഥ തലങ്ങളിൽ ഒതുക്കി നിർത്താനും സാധാ ജനങ്ങളെ വിജ്ഞാന സമ്പാദനത്തിൽ നിന്ന് അകറ്റി നിർത്താനും ശ്രമിച്ചപ്പോൾ വിജ്ഞാന സമ്പാദനം വിശ്വാസിക്ക് തിളക്കമേകുന്ന ഒന്നാണ് എന്ന് തെളിയിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നു മഖ്‌ദൂമുകൾ എന്നും മന്ത്രി പറഞ്ഞു. മഖ്ദും ഫാമിലി അസോസിയേഷനും തിരൂരങ്ങാടി പി.എസ്. എം.ഒ. കോളേജ് ചരിത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മഖ്ദൂമിയം കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിറന്ന മണ്ണിൽ അതിക്രമിച്ച് കയറി അധികാരം സ്ഥാപിച്ച പോർച്ചുഗീസ് അധിനിവേശത്തോട് പൊരുതി നിൽക്കാൻ സാമൂതിരിക്ക് പിന്നിൽ അഭിമാനമുള്ള ജനതയെ പോരാട്ടത്തിനായി അണിനിരത്താൻ അക്ഷീണം പ്രയത്നിച്ച ഒരു മത പണ്ഡിതനായിരുന്നു ശൈഖ് സൈനുദ്ധീൻ മഖ്ദും . കേരള മുസ്ലിം കളുടെ മത-സാമൂഹിക ജീവിതത്തെ ഏറെ സ്വാധീനിച്ചവരായിരുന്നു ശൈഖ് സൈനുദ്ധീൻ മഖ്ദൂമുമാർ . പൊന്നാനി വലിയ പള്ളിസ്ഥാപിച്ച് അവിടെ പള്ളി ദർസ് സ്ഥാപിച്ച ശൈഖ് സൈനുദ്ധീൻ മഖ്ദും ഒന്നാമനാണ് അതിൽ ആദ്യത്തേത് . പോർച്ച് ഗീസുകാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ധീൻ മഖ്ദും ഒന്നാമന്റെ പുത്രൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദും പ്രമുഖ പങ്ക് വഹിച്ചു.ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനായ ശൈഖ് ഗസ്സാലിയുടെ മകനാണ് ശൈഖ് സൈനുദ്ധീൻ മഖ്ദും രണ്ടാമൻ . 15 , 16 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കുറിച്ച് ലോക പ്രശസ്തമായ അറബി ഗ്രന്ഥം തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത് സൈനുദ്ധീൻ മഖ്ദും ആയിരുന്നു. കേരളത്തെ കുറിച്ച് എഴുതപ്പെട്ട ആദ്യ ചരിത്ര ഗ്രന്ഥം കൂടിയായിരുന്നു ഇത്. പൊന്നാനി പള്ളിയിലെ നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് മതഗ്രന്ഥങ്ങളുടെ അദ്ധ്യാപനം മാത്രമല്ല പള്ളിക്കു പുറത്തെ നാനാ ജാതി മത വിഭാഗങ്ങളുടെ സമര പോരാട്ടത്തിന് പോരാട്ട മുഖത്ത് നിന്ന് തന്നെ ഊർജ്ജം പകർന്ന അതുല്യ നക്ഷത്രങ്ങളായിരുന്നു മഖ്ദു മുമാർ എന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. പി.എസ്. എം.ഒ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി അദ്ധ്യക്ഷ്യം വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാത്ഥിതിയായി. മഖ്ദും കുടുംബം കേരള സമൂഹ നിർമ്മിതിയും എന്ന വിഷയത്തിൽ ഡോ: മോയിൻ മലയമ്മയും മഖ്ദൂമുമാരുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ പ്രൊഫ: എ.പി. അബ്ദുൽ വഹാബും പൈതൃക സംരക്ഷണത്തിലെ മഖ്ദുമി സാധ്യതകൾ ഡോ: പി.പി. അബ്ദുൽ റസാഖ് പ്രഭാഷണങ്ങൾ നടത്തി.മുൻമന്ത്രി നാലകത്ത് സൂപ്പി ,കോളേജ് മാനേജർ എം.കെ. ബാവ, പ്രൻസിപ്പൽ ഡോ: അസീസ്, അബ്ദുൽ ഗഫൂർ മുസ്ലിയാരകത്ത്, ഷംസുദ്ധീൻ പുതിയകത്ത് ചോലക്കൽ ,ഡോ: റഫീഖ് ഹുദവി, ഒ.ടി. മുസ്ഥഫ ഫൈസി, സദറുദ്ധീൻ വാഴക്കാട്, മുഹമ്മദ് അലി നാലകത്ത്, മുഹമ്മദ് ഹസീബ് ,ഡോ: ഷെഫി .എ.ഇ, ബഷീർ വാഫി വളപുരം , അബ്ദുൾ റഊഫ്,ഡോ: എം.നിസാർ , മുഹമ്മദ് ത്വയ്യിബ് സുല്ലമി, പ്രൊഫ: സലീന പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മഖ്ദും കുടുംബാംഗങ്ങളായ നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.