പരപ്പനങ്ങാടി : കോഴികച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില ഉത്പന്നം കച്ചവടം നടത്തിയതിന് മദ്ധ്യവയസ്കൻപിടിയിൽ.
വള്ളിക്കുന്ന് കരിമനക്കാട് കുമ്മം ബസാറിൽ കച്ചവടം നടത്തുന്ന അരിയല്ലൂർ ബോർഡ് സ്‌കൂളിന് സമീപം താമസിക്കുന്ന നാലകത്ത് ഹുസൈൻ (62) നെയാണ് പരപ്പനങ്ങാടി എസ്.ഐ അരുണും സംഘവും പിടി കൂടിയത്.
കടയിൽ നിന്ന് നൂറ് കണക്കിന് നിരോധിത പുകയില പാക്കറ്റ് പോലീസ് പിടിച്ചെടുത്തു.
സി.പി.ഒ. മാരായ മുജീബ് റഹ്മാൻ, അബിലാഷ് , ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave a Reply