സർക്കാർ ഉത്തരവുപ്രകാരം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ കൊച്ചി താലൂക്ക് പരിധിയിലെ അപേക്ഷകൾ മാത്രമാണ് ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫിസിൽ പരിഗണിക്കുന്നത്. ഫയൽ കൈമാറ്റവുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ജൂലൈ 7 മുതൽ എല്ലാ ദിവസവും അന്വേഷണ കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും മെന്ന് റവന്യു ഡിവിഷണൽ ഓഫിസ് സീനിയർ സൂപ്രണ്ട് അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ റവന്യു ഡിവിഷണൽ ഓഫിസറെ കൂടാതെ ഡെപ്യൂട്ടി കളക്ടർ പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് താലൂക്ക് തലത്തിൽ പരിഗണിച് അതിവേഗം തീർപ്പാക്കും. ആലുവ താലൂക്ക് പരിധിയിലെ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ ( എൽ. എ), പറവൂർ താലൂക്ക് പരിധിയിലെ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ (ഡി. എം ), കണയന്നൂർ താലൂക്ക് പരിധിയിലെ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ ) എന്നിവർക്കാണ് നൽകിയിരിക്കുന്നത്.
Leave a Reply