വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: ജവഹര്‍ലാല്‍ നെഹ്‌റു സ്വയം വിമര്‍ശിച്ച് പത്ര ത്തില്‍ ലേഖനമെഴുതിയപ്പോള്‍ മോഡിക്കും പിണറായിക്കും ശത്രു മാധ്യമങ്ങളാണെന്ന് എം.എന്‍ കാ രശേരി. സ്വയം വിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ ഏകാധിപതി യായി മാറുമെന്ന ആശങ്കയില്‍ തന്നെ വിമര്‍ശിച്ച് നെഹ്‌റു ചാണ ക്യന്‍ എന്ന പേരില്‍ ലേഖനം എഴു തിയിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറി നോട് തന്നെ വെറുതെവിടരുതെ ന്നാണ് നെഹ്‌റു പറഞ്ഞിരുന്നതെ ന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ മതനിരപേക്ഷതയും നെഹ്റുവിയന്‍ പാരമ്പര്യവും’ എന്ന വിഷയം അവതരിപ്പിച്ച പ്രസംഗിക്കുകയായിരുന്നു. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന നിലപാടാണ് നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചത്. സോമനാഥ ക്ഷേത്രം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് സര്‍ക്കാരിന്റെ ചുമതല അല്ലെന്ന നിലപാടാണ് നെഹ്‌റു സ്വീകരിച്ചതെന്നും വ്യക്തമാക്കി. മതനിരപേക്ഷത രാഷ്ട്രീയത്തില്‍ പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്ത നേതാവാണ് നെഹ്‌റു എന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. മതാത്മക ദേശീയതയല്ല മതേതര ദേശീയതയാണ് നെഹ്‌റു ഉയര്‍ത്തിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ബാബു വര്‍ഗീസ് പ്രസംഗിച്ചു. രാത്രി സെമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരുടെ ഗസല്‍ സന്ധ്യയും അരങ്ങേറി
സെമിനാര്‍ ഇന്ന് (29-6) സമാപിക്കും
രാവിലെ 9.30ന് ‘ഫാസിസ്റ്റ് കാലത്തെ കല-സാഹിത്യ പ്രതിരോധം’ എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണന്‍, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, പ്രസംഗിക്കും. 11.15ന് ‘വര്‍ഗീയ പ്രചരണകാലത്തെ ഇന്ത്യന്‍ സിനിമകള്‍’ എന്ന വിഷയത്തില്‍ സയിദ് അക്തര്‍ മിര്‍സ, ടി.വി ചന്ദ്രന്‍, ജോയ് മാത്യു, ജി.പി രാമചന്ദ്രന്‍, പ്രസംഗിക്കും. ഉച്ചക്ക് ശേഷം 2.30ന് ‘ഫാസിസ്റ്റ് ആഖ്യാനങ്ങളെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ ശശികുമാര്‍, പ്രമോദ് രാമന്‍, ഡോ.കെ.എം അനില്‍ പ്രസംഗിക്കും. വൈകുന്നേരം 4.15ന് ‘ഫാസിസ്റ്റ് കാലത്തെ പുരുഷാധിപത്യവും സ്ത്രീയും’ എന്ന വിഷയത്തില്‍ ശ്വേത ഭട്ട്, റെജി ആര്‍.നായര്‍, ആയിഷ സുല്‍ത്താന, പ്രസംഗിക്കും.
വൈകുന്നേരം ആറിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
പടം- കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ എം.എന്‍ കാരശേരി പ്രസംഗിക്കുന്നു.
Leave a Reply