.
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഭരണഘടന വീണ്ടെടുക്കാനുള്ള പ്രചരണവുമായി ബംഗളുരുവില്‍ നിന്നുള്ള സംഘവും. ബംഗളുരുവിലെ എയര്‍നോട്ടിക്കല്‍ എന്‍ജിനീയര്‍ വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സെമിനാറിനെത്തിയവര്‍ക്ക് ഭരണഘടനയുടെ താളുകള്‍ പകര്‍ത്തി നല്‍കുന്നത്. തന്‍വീര്‍, തൗസീഫ്, അരുണ്‍ എന്നിവരാണ് ഒപ്പമുള്ളത്.
ഭരണഘടനയുടെ ആമുഖം അടക്കം ആവശ്യമായ പേജുകള്‍ തത്സമയം സൗജന്യമായി കടലാസില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് നല്‍കും. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററുകളും ഒരുക്കിയിട്ടുണ്ട്. ഭരണഘടന തയ്യാറാക്കാനായി രൂപീകരിച്ച 389 അംഗ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ 15 അംഗ സ്ത്രീകളിലെ മലയാളികളായ അമ്മു സാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ആനി മസ്‌ക്രീന്‍ എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എല്ലാവരെയും ഒരുമിപ്പിക്കുന്ന ഭരണഘടനയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനായി പ്രചരണവുമായി സെമിനാറിനെത്തിയതെന്ന് ഇവര്‍ പറഞ്ഞു.
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പ് ആര്യാടന്‍ ഷൗക്കത്തിന് നല്‍കി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മതഗ്രന്ഥങ്ങളല്ല, ഭരണഘടനയാണ് രാജ്യത്തെ ഓരോ വീട്ടിലും ഭരണഘടന എത്തിക്കണമെന്നുവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
(പടം- കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാര്‍ ഹാളില്‍ ബംഗളുരു സംഘത്തിന്റെ ഭരണഘ ടന സന്ദേശ പ്രദര്‍ശനം ഭരണഘ ടനയുടെ ആമുഖം ആര്യാടന്‍ ഷൗക്കത്തിന് കൈമാറിയ ശേഷം പ്രമുഖ സംവിധായകനും തിരക്ക ഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ )
Leave a Reply