രണ്ട് ദിവസ്സം മുമ്പ് വനത്തില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം കണ്ടെത്തി.
അരീക്കോട്.ഊർങ്ങാട്ടിരി ഓടക്കയം പണിയ ഊരിൽനിന്നും കാണാതായ രാമനെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെ വനവിഭവം ശേഖരിക്കാൻ കൊടുമ്പുഴ കാട്ടിലേക്ക് പോയ രാമൻ തിരിച്ചു വരാതായതോടെയാണ് കുടുംബങ്ങളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്.
തിരുവാലി ഫയർഫോഴ്സും, താലൂക്ക് ദുരന്തനിവാരണ സേനയും സിവിൽ ഡിഫൻസും നസ്ര ചാരിറ്റബിൾ ട്രസ്റ്റും നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ഇന്ന് തിരച്ചിലിന് നേതൃത്വം നൽകി.
.വീടിനടുത്ത് ഒരു കിലോമീറ്റർ അകലെ വെള്ളക്കെട്ടിന് സമീപം മരിച്ച നിലയിലാണ് രാമനെ കണ്ടെത്തിയത്.
താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരായ ഷിജാദ് അരീക്കോട്, എറനാട് വളണ്ടിയർമാരായ ഷിജാദ് അരീക്കോട് ജുനൈസ് കീഴുപറമ്പ് അൻവർ കീഴുപറമ്പ് നിഷാന്ത് തോട്ടു മുക്കം , ഫോറസ്റ്റ് വാച്ചർ പത്മനാഭൻ എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം കണ്ടെത്തിയത്
60ലധികം വരുന്ന സന്നദ്ധ വളണ്ടിയർമാരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്
പാറ കെട്ടിലൂടെ ഊർന്ന് വീണ് അപകടം സംഭവിച്ചതാകാമെന്നാണ് പോലിസിൻ്റെ അനുമാനം
.അരീക്കോട് പോലീസും കൊടുമ്പുഴ ഫോറസ്റ്റ് അധികൃതരുടെയും നേതൃത്വത്തിൽഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഭാര്യ- സിന്ദു. മക്കള്‍- രാഹുല്‍, രാഗി. മരുമകള്‍- മിനിമോള്‍.
Leave a Reply