ഡിഗ്രി ഓണേഴ്സ് പ്രവേശനം


കാലിക്കറ്റ് സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊണ്ടോട്ടി മുതുവല്ലൂര്‍ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിലെ ബി.കോം ഓണേഴ്സ്, ബി.ബി.എ ഓണേഴ്സ് കോഴ്സുകളില്‍ കോളേജിന് നേരിട്ട് പ്രവേശനം നടത്താവുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.ihrdadmissions.org എന്ന വെബ്‍സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങള്‍, രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങള്‍ എന്നിവ കോളേജിൽ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റായ www.ihrd.ac.in ലും 0483-2963218, 8547005070 എന്നീ നമ്പറുകളിലും ലഭിക്കും.

Leave a Reply

Your email address will not be published.