പരിമിതികളിൽ നിന്ന് പറന്നുയന്നവരെ ഹൃദയം ചേർത്ത് അനുമോദിച്ചു.


പരപ്പനങ്ങാടി: രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച എജ്യൂ ലൈറ്റ് 24 കെ. പി. സി. സി. സെക്രട്ടറി കെ. പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.
വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷൽ ഇൻ്റലിജൻസ് പഠനവും സാധ്യതയും എന്ന വിഷയത്തിൽ ഡോ: ഷാഹിദ് ചോലയിലും, ആത്മവിശ്വാസമാണ് ആയുധമെന്ന വിഷയത്തിൽ ഡോ. തോമസ് ജോർജും പ്രഫ: തൊമ്മൻ ) ക്ലാസെടുത്തു.
പരിമിതികൾ അതിജീവിച്ച് മുഖ്യാധാരയിൽ തങ്ങളുടെ നാമം അടയാളപെടുത്തിയവർക്ക് രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
മാധ്യമ പ്രവർത്തകനും മുഖ്യാത്ഥിയുമായ നാസർ പൊന്നാടിനും, ട്രയിനിങ്ങ് നിയന്ത്രിച്ച ഡോ: ഷാഹിദ് ചോലയിലിനും, ഡോ: തോമസ് ജോർജിനും നാടിൻ്റെ സ്‌നേഹോപഹാരങ്ങളും കൈമാറി.
സ്വാഗത സംഘം ചെയർമാൻ എ. ജയപ്രകാശ് സ്വാഗതവും എജു ലൈറ്റ് പ്രോഗ്രാം കമ്മറ്റി കൺവീനർ ഹനീഫ കൊടപാളി നന്ദിയും പറഞ്ഞു.

രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച എജു ലൈറ്റ് 2024 കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.