കോട്ടയ്ക്കല്‍ വിപിഎസ്.വി. ആയുർവേദ കോളെജിലെ സംഹിതാ-സംസ്കൃത-സിദ്ധാന്ത വിഭാഗം ചാലക്കുടിയിലെ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് ഫൗണ്ടേഷനുമായി സഹകരിച്ച് ത്രിദോഷസംഭാഷാ ( Colloquium on Concept and Practice of Tridosha) എന്ന വിദ്യാഭ്യാസപരിപാടി ഇന്നലെ ആരംഭിച്ചു. ഡോ. കെ. മുരളീധരൻ* (ട്രസ്റ്റി, ആര്യവൈദ്യശാല) ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ വൈദ്യഗ്രന്ഥപാരമ്പര്യത്തെ പ്രമേയമാക്കുന്ന പ്രദർശനവും ഉദ്ഘാടനം ചെയ്യപ്പെട്ടു. കേരളീയ വൈദ്യ പാരമ്പര്യത്തിലെ പ്രമുഖരായ ആചാര്യന്മാരെക്കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെ കുറിച്ചും പരിചയപ്പെടുത്തുന്നതാണ് പ്രദർശനത്തിന്റെ ഒരു സ്റ്റാൾ. ത്രിദോഷ സിദ്ധാന്തത്തെ ലളിതമായി വിശദീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാർഥികൾ ഒരുക്കിയ ശാസ്ത്രപ്രദർശനവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഉദ്ഘാടനസദസിൽ കോളെജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ബിന്ദു അധ്യക്ഷയായിരുന്നു. തിരുമുൽപാട് ഫൗണ്ടേഷൻ പ്രതിനിധി ഡോ. കെ മുരളി ആമുഖ ഭാഷണവും കെ.എ.എസ്.ആർ.എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എ.എൻ. നീലകണ്ഠൻ സംസാരിച്ചു. അധ്യാപക പ്രതിനിധി ഡോ. ഗോപികൃഷ്ണ എസ്, പി.ജി.എസ്.എ പ്രതിനിധി ഡോ. സൈരന്ധ്രി സി, എച്ച്. എസ് എ. പ്രതിനിധി ഡോ. അഭിരാമി, കോളെജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ജലീന ജലീൽ എന്നിവർ ആശംസകള൪പിച്ചു. ഡോ. വിനോദ്കുമാർ എം. വി. സ്വാഗതവും ഡോ. വിനോദ് ഡി. എസ്. നന്ദിയും അർപിച്ചു. പി.ജി. വിദ്യാർഥികൾക്കായി നടത്തിയ ഡിബേറ്റ് മത്സരത്തിൽ ഡോ. ബസ്ന. ടി, ഡോ. തസ്നീം. ടി. എന്നിവരടങ്ങുന്ന ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഡോ. റിദ്ധി ലുനാവത്ത്, ഡോ. മിഥുൻ പ്രഭാകർ. ആർ. മൂന്നാം സ്ഥാനം രണ്ട് ടീം പങ്കിട്ടു. ഡോ. സൂര്യ. സി.എസ്, ഡോ. ഐശ്വര്യ കെ.ആർ, ഡോ ആശ. എ, ഡോ. ജോയൽ എൽ. ജോയ്. ഇന്ന് ( 26.06.2024) ക്വിസ് മത്സരവും ഡേറ്റാ അവതരണ മത്സരവും നടക്കും. പ്രദർശനം ഇന്നും നാളെയും തുടരും. നാളെ (27 ന്) പുസ്തകപ്രകാശനവും ത്രിദോഷത്തെ സംബന്ധിച്ച് സെമിനാറും ഓപ്പണ്‍ ഫോറവും നടക്കും.
Leave a Reply