തിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി തൃപ്രങ്ങോട് പഞ്ചായത്ത് പ്രഖ്യാപിച്ച സൗജന്യ ബസ് യാത്രയ്ക്ക് കെഎസ്ആർടിസി ബസ് എത്തുന്നു. തൃപ്രങ്ങോട് ഭരണസമിതി ട്രാസ്പോർട്ട് മന്ത്രി കെ.ബി.ഗണേശ് കുമാറിനെ നേരിട്ടു കണ്ട് നടത്തിയ അഭ്യർഥന പ്രകാരമാണ് ബസ് അനുവദിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്രയെന്ന പദ്ധതി കഴിഞ്ഞ ബജറ്റിലാണ് തൃപ്രങ്ങോട് പഞ്ചായത്ത് പ്രഖ്യാപിച്ചത്.
ഈ പദ്ധതിക്കായി 10 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതിയൊരുക്കുന്നത്. ഗ്രാമവണ്ടിയെന്ന പേരിലായിരിക്കും സർവീസ് നടത്തുന്നത്.
പഞ്ചായത്തിന്റെ പ്രധാന വഴികളിലൂടെ ബസ് ഓടിക്കുന്നത്. ജോലിക്കും മറ്റും പോകുന്ന സ്ത്രീകൾക്കും വിദ്യാലയങ്ങളിലേക്കു പോകുന്ന വിദ്യാർഥികൾക്കും സൗജന്യയാത്ര ലഭിക്കും.
കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് വി.ശാലിനി, വൈസ് പ്രസിഡന്റ് എം.പി.അബ്ദുൽ ഫുക്കാർ, സ്ഥിരസമിതി അധ്യക്ഷരായ ടി.വി.ലൈല, വി.പി.ഷാജഹാൻ എന്നിവർ മന്ത്രിയെ കണ്ടത്
Leave a Reply