ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ

തേയില ശരീരത്തിന് ഉൻമേഷം നൽകുന്നത് ഒരു ഉത്പ്പന്നമാണെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് തേയില ഇട്ടുണ്ടാക്കുന്ന ചായയും അതിൻ്റെ രീതിയിൽ തന്നെ ചെയ്യണം

സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്.. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും.. പക്ഷേ, അങ്ങനെ ചെയ്താൽ ചായയുടെ ഗുണം പോകുമെന്നാണ് പറയുന്നത്

വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം.. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് മൂടണം… മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം… കുടിക്കാം. ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ…

തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമത്രെ. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലന്ന് സാരം

ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കും..

രുചി വിത്യാസം അറിയാനും ചില ചിട്ടവട്ടങ്ങളുണ്ട്… ഒന്ന് രണ്ടു പ്രാവശ്യം ഈ രീതിയിൽ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം വിലയിരുത്തണം.. കാരണം നിലവിലെ രുചി രസിച്ച് ശീലിച്ച നമ്മുടെ നാവ് ആദ്യം പുതുരുചി compare ചെയ്യും, തള്ളിക്കളാനുള്ള ചാൻസ് 80% ഉണ്ടുതാനും… But, after few tries, finaly നാവ് വഴങ്ങും, വ്യത്യസ്ത രുചിയെ രണ്ടുനാവും നീട്ടി സ്വീകരിക്കുമെത്രെ.
വല്ലാത്ത മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായയിലെ ചില ഘടകങ്ങള്‍ സഹായിക്കും. നാഡീവ്യൂഹപരമായ പ്രശ്നങ്ങളുടെ സാധ്യതയും ചായ കുറയ്കും. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില വിഷ വസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ചായ സഹായകമാണ്.

സ്വയം ഉണ്ടാക്കി കുടിച്ച് വ്യത്യാസ മറിയുക

Leave a Reply

Your email address will not be published.