മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത് ജൂണ്‍ 28 പകല്‍ 11 മണിക്ക് മഞ്ചേരി ഡിവിഷണന്‍ല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡര്‍ ഉള്‍പ്പെടെ എല്ലാ തപാല്‍ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികള്‍ കേള്‍ക്കും. പരാതികള്‍ ജൂണ്‍ 25നു മുമ്പായി പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അയക്കണം. കവറിനു മുകളില്‍ ‘ഡിവിഷണല്‍ ഡാക് അദാലത്ത് ജൂണ്‍- 2024’ എന്ന് എഴുതണം. പരാതി നല്‍കിയവര്‍ നിശ്ചിത സമയത്ത് നേരിട്ട് ഹാജരാവണം
Leave a Reply