താനൂരിൽ സാധനം വാങ്ങാൻ കടയിലേക്ക് പോകാൻ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ താനൂർ പൊലീസ് കേസെടുത്തു. നിറമരുതൂർ വള്ളിക്കാഞ്ഞിരം കാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ആണ് സംഭവം.
പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്ഐ സുകീഷ്കുമാറിന് മുന്നിലാണ് സ്കൂട്ടറുമായി കുട്ടി ഡ്രൈവർ കുടുങ്ങിയത്. താനൂർ എസ്ഐ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങൾ ചോദിച്ചപ്പോളാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.
Leave a Reply