കാൽനടക്കാരനെ വാഹനം ഇടിച്ച് നിറുത്താതെപോയ ലോറി ഡ്രൈവറേയും വാഹനവും ദിവസങ്ങൾക്കകം മണ്ണുത്തി പോലീസ് പിടികൂടിയത് നിരന്തര പ്രയത്നത്തിലൂടെ. മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് എ.കെ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്നോ, രാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
08-06-24 തിയതി രാത്രി 7.50 മണിയോടെയാണ് സംഭവം നടക്കന്നത്. മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണുത്തി പാലക്കാട് ദേശീയ പാത വെട്ടിക്കൽ എന്ന സ്ഥലത്ത് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി ഒരാൾ റോഡിൽ കിടക്കുന്നതായി സ്റ്റേഷനിലേക്ക് സന്ദേശം വരികയായിരുന്നു. ഉടൻതന്നെേ മണ്ണുത്തി പോലീസ് സ്ഥലത്ത് എത്തിച്ചേർന്ന് പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും പരിക്കേറ്റയാൾ മരണപ്പെട്ടതായി ഡോക്ടർ അറിയിക്കുകയും ചെയ്തു.
സംഭവ സ്ഥലത്ത് പോലീസ് എത്തിയ സമയം പരിക്കേറ്റയാളെ ഇടിച്ച വാഹനമോ മറ്റോ ഇല്ലായിരുന്നു. വാഹനം ഇടിച്ചതിനു ശേഷം നിറുത്താതെ പോയതാണെന്ന് പ്രഥമദൃഷ്ട്യമനസ്സിലായി. ഈ വാഹനത്തെ കുറിച്ച് മറ്റ് അറിവുകൾ സ്ഥലത്ത് നിന്ന് ലഭിച്ചില്ല. തുടർന്ന് മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് എ.കെ. കേസ്സ് രജിസ്റ്റർ ചെയ്ത് അദ്ദേഹവും സി പി ഒ മാരായ ജെയ്നോ, രാംകുമാർ എന്നിവർ ചേർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു
സംഭവ സമയം നല്ല മഴയുണ്ടായിരുന്നതിനാൽ ആളെ ഇടിച്ചതിനു ശേഷം നിറുത്താതെ പോയ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പറോ മറ്റോ കണ്ടെത്തുക ദുഷ്ക്കരമായിരുന്നു എന്നാൽ സംഭവ സ്ഥലത്ത് നിന്ന് മാറി ഏകദേശം 20 മീറ്ററിൽ അകലെയായി നിറുത്തി അപ്പോൾ തന്നെ പാലക്കാട് ഭാഗത്തേയ്ക്ക് ഓടിച്ച് പോയ ഒരു കണ്ടെയ്നർ ലോറിയുടെതെന്ന് തോന്നിപ്പിക്കുന്ന ഒരു അവ്യക്തമായ വീഡിയോമാത്രമാണ് ആദ്യ ദിവസങ്ങളിൽ ലഭിച്ചത് തുടർ ദിവസങ്ങളിൽ അന്വേഷത്തിൻ്റെ ഭാഗമായി ഈ വാഹനത്തിൻ്റെ മുന്നിലും പിന്നിലുമായി പോയിരുന്ന വാഹനങ്ങളെ തിരിച്ചറിഞ്ഞ് ആളെ ചെയ്തു കൊണ്ടുള്ള ദിവസേനയുള്ള അന്വേഷണം പാലിയേക്കര ടോൾ പ്ലാസ വരെയെത്തി.
തുടർന്ന് 50 ഓളം സമാന രൂപത്തിലുള്ള കൊറിയർ സർവ്വീസ് നടത്തുന്ന വാഹനങ്ങളെ ടോൾപ്ലാസയിലെ ക്യാമറകളിലൂടെ കടന്നുപോയെന്നും കണ്ടെത്തി. ഇതിൽ നിന്നും ഫിൽറ്റർ ചെയ്ത് നിരീക്ഷണം നടത്തിയതിലാണ് ഇടിച്ച വാഹനം കർണ്ണാടക രജിസ്ട്രേഷനിലുള്ള ലോറിയാണെന്ന് കണ്ടെത്തിയത്. ഈ ലോറി തമിഴ്നാട്ടിലെ ഒരു ഏജൻസിയുടെ ഉപയോഗത്തിലാണെന്ന കാര്യം വ്യക്തമായി തുടർന്ന് ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Leave a Reply