തമിഴ്‌നാട്ടിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. ഇതോടെ പച്ചക്കറി വില വീണ്ടും ഉയർന്നേക്കും
മീൻ, ഇറച്ചി എന്നിവയ്ക്കും ദിനംപ്രതി വില ഉയരുകയാണ്. പച്ചക്കറികൾക്ക് ഇപ്പോൾ തന്നെ തീപിടിച്ച വിലയാണ്. ഈ സാഹചര്യത്തിലാണ് ഇനിയും വില കൂടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി.
40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നിൽക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.
മഴ കുറവായതിനാൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ലാവിധ പച്ചക്കറികൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Leave a Reply