ചെറുതും വലുതുമായ പത്തു ചിത്രങ്ങളാണ് ജൂൺ അവസാനത്തോടെ തിയെറ്ററിലെത്തുക. 2024ന്‍റെ തുടക്കത്തിൽ കിട്ടിയ ഹിറ്റുകളുടെ തുടർച്ചയാകും ഈ ചിത്രങ്ങളെന്നാണ് പ്രതീക്ഷ.
ഉർവശിയും പാർവതിയും ഒരുമിക്കുന്നതിലൂടെയാണ് ഉള്ളൊഴുക്ക് ശ്രദ്ധേയമാകുന്നത്. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പ്രളയ കാലത്ത് മരണപ്പെട്ട മകനെ കുടുംബക്കല്ലറയിൽ അടക്കാനായി കല്ലറയിൽ നിന്ന് വെള്ളമിറങ്ങും വരെ കാത്തിരിക്കുന്ന അമ്മയായാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് സംഗീതം. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
Leave a Reply