കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. സിഎംആര്‍ലും എക്സാലോജിക്കും അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു.
നേരത്തെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നേരത്തേ കോടതി തള്ളിയത്.
സിഎംആര്‍എലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന് പകരമായി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് പണം നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 7 പേരെ എതിര്‍കക്ഷികളാക്കിയാണ് കുഴൽനാടൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നത്.
FlashNews:
പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു
യുവതിയെ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീകരിച്ച കേസ്സിലെ പ്രതി റിമാന്റിൽ
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് റിമാന്റിൽ
ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് അറസ്റ്റിൽ
RTO പരിശോധനക്കാർ വെറും നോക്കുകുത്തികൾ.
ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം
പഹൽഗാം : എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ലഹരിക്കെതിരെ ജനകീയ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു
എറണാകുളം ജില്ലക്ക് ഇനി പുതിയ പോലീസ് മേധാവി
ഭീകരാക്രമണത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് അസ്വീകാര്യമെന്ന്
വിസ കാലാവധിയ്ക്ക് ശേഷവും സൗദിയിൽ നിന്നാൽ കൊണ്ടുവന്നവർക്ക് പണി കിട്ടും
മുസ്ലിം കോർഡിനേഷൻ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് സമാപിച്ചു
ജിദ്ദയിലെ മുസ്രിസ് പ്രവാസി ഫോറതിന്ന് പുതിയ ഭാരവാഹികൾ
നെറ്റ്വ റെഡിഡൻസിൻ്റെ 14-ാം വാർഷികാഘോഷ മെഗാ മെഡിക്കൽ ക്യാമ്പ്
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ് കേളി കലാ സാംസ്കാരിക വേദിയ്ക്ക്
മക്കയിൽ ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപവൽകരിച്ചു
വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി

Leave a Reply